ഫോട്ടോ: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ്, ട്വിറ്റര്‍ 
Sports

പാകിസ്ഥാന് എതിരെ ആദ്യം ബാറ്റിങ്ങോ ഫീല്‍ഡിങ്ങോ? പരിഗണിക്കുന്ന ഘടകങ്ങള്‍ ചൂണ്ടി രവി ശാസ്ത്രി

പ്ലേയിങ് ഇലവനെ തീരുമാനിക്കുന്നത് ഈര്‍പ്പത്തിന്റെ സാന്നിധ്യം പരിഗണിച്ചാവുമെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ട്വന്റി20 ലോകകപ്പില്‍ പ്ലേയിങ് ഇലവനെ തീരുമാനിക്കുന്നത് ഈര്‍പ്പത്തിന്റെ സാന്നിധ്യം പരിഗണിച്ചാവുമെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. എക്‌സ്ട്രാ സീമറെയാണോ സ്പിന്നറെയാണോ കളിപ്പിക്കേണ്ടത് എന്നതില്‍ ഡ്യൂ ഫാക്ടര്‍ പരിഗണിച്ചാവും തീരുമാനം എന്ന് രവി ശാസ്ത്രി പറഞ്ഞു. 

ഈര്‍പ്പത്തിന്റെ സാന്നിധ്യം കൂടുതലാണോ എന്ന പരിഗണിച്ചാവും ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന് എതിരെ ആദ്യം ബാറ്റ് ചെയ്യണമോ ഫീല്‍ഡ് ചെയ്യണമോ എന്ന് തീരുമാനിക്കുക. എക്‌സ്ട്രാ സ്പിന്നറോ സീമറോ എന്ന കാര്യത്തിലും ഈര്‍പ്പത്തിന്റെ സാന്നിധ്യം നോക്കിയാവും തീരുമാനം, രവി ശാസ്ത്രി പറഞ്ഞു. 

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ 7.30ന്, ഡ്യൂ ഫാക്ടര്‍ നിര്‍ണായകം 

7.30നാണ് ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍. ഈര്‍പ്പം കൂടുതലാവുമ്പോള്‍ സ്പിന്നര്‍മാര്‍ക്ക് ഗ്രിപ്പ് കണ്ടെത്താന്‍ പ്രയാസമാവും. ഇത് ബാറ്റ്‌സ്മാന്മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കും. ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്‍ കളിച്ചാണ് എത്തുന്നത്. അതില്‍ കൂടുതല്‍ തയ്യാറെടുപ്പ് അവര്‍ക്ക് ആവശ്യമില്ല. 

ഒരുമിച്ച് ഇണങ്ങി കളിക്കുക, താളവും ഊര്‍ജവും കണ്ടെത്തുക എന്നതാണ് അവര്‍ ഇനി ചെയ്യേണ്ടത്. സന്നാഹ മത്സരങ്ങളില്‍ എല്ലാവര്‍ക്കും ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും അവസരം ലഭിക്കും. ഇതിലൂടെ നന്നായി കളിക്കുന്നത് ആരെല്ലാം എന്ന് കണ്ടെത്താന്‍ കഴിയും എന്നും രവി ശാസ്ത്രി പറഞ്ഞു. 

ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരത്തില്‍ ഈര്‍പ്പം ഇംഗ്ലണ്ടിനെ കാര്യമായി ബാധിച്ചിരുന്നു. 19ാം ഓവറില്‍ ക്രിസ് ജോര്‍ദാന്‍ 23 റണ്‍സ് ആണ് വഴങ്ങിയത്. ഇവിടെ നാലാമത്തെ ഡെലിവറിയില്‍ ജോര്‍ദാന്റെ കയ്യില്‍ നിന്ന് പന്ത് സ്ലിപ്പായി ബൗണ്ടറി ലൈന്‍ തൊട്ടിരുന്നു. ഇതും ഇന്ത്യയുടെ ജയം വേഗത്തിലാക്കാന്‍ സഹായിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു