ഫോട്ടോ: ട്വിറ്റർ 
Sports

തുടരെ ആറാം വട്ടം ബാഴ്‌സയെ വീഴ്ത്തി ബയേണ്‍; ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത് 

തുടരെ രണ്ടാം സീസണിലും ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി യൂറോപ്പ ലീഗിലേക്ക് ബാഴ്‌സലോണ

സമകാലിക മലയാളം ഡെസ്ക്

നൗകാമ്പ്‌: തുടരെ രണ്ടാം സീസണിലും ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി യൂറോപ്പ ലീഗിലേക്ക് ബാഴ്‌സലോണ. ചാമ്പ്യന്‍സ് ലീഗിലെ നിര്‍ണായക മത്സരത്തില്‍ ബയേണ്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സയെ വീഴ്ത്തിയത്. 

വിക്ടോറിയ പ്ലാസനെ ഇന്റര്‍ മിലാന്‍ 4-0ന് വീഴ്ത്തിയതോടെ തങ്ങള്‍ക്ക് ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടിലേക്ക് എത്താനാവില്ലെന്ന് അറിഞ്ഞാണ് ബയേണിന് എതിരെ ബാഴ്‌സ കളിക്കാനിറങ്ങിയത്. ചാമ്പ്യന്‍സ് ലീഗില്‍ ഇത് തുടരെ ആറാം വട്ടമാണ് ബയേണിനോട് ബാഴ്‌സ തോല്‍ക്കുന്നത്. തന്റെ പഴയ ക്ലബായ ബയേണിന് എതിരെ ഒരിക്കല്‍ കൂടി ഗോള്‍ നേടാനാവാതെ ലെവന്‍ഡോസ്‌കി കളി അവസാനിപ്പിക്കുകയും ചെയ്തു. 

10ാം മിനിറ്റില്‍ സാദിയോ മാനേ ബയേണിനായി വല കുലുക്കി. ആദ്യ പകുതിയില്‍ തന്നെ ബയേണിന്റെ ലീഡ് ഉയര്‍ത്തി എറിക് മാക്‌സിം ചൗപോ മോട്ടിങ്ങും ഗോള്‍ നേടി. ഇഞ്ചുറി ടൈമില്‍ ബെഞ്ചമിന്‍ പവാര്‍ദിലൂടെയാണ് ബയേണ്‍ ലീഡ് 3-0 ആയി ഉയര്‍ത്തിയത്. 

2015ലാണ് ബാഴ്‌സ അവസാനമായി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയത്. 2019ല്‍ സെമിയില്‍ കടന്നിരുന്നു. 2020ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ 8-2നാണ് ബയേണിന് മുന്‍പില്‍ ബാഴ്‌സ തകര്‍ന്നടിഞ്ഞത്. 

ചാമ്പ്യന്‍സ് ലീഗിലെ മറ്റൊരു മത്സരത്തില്‍ അയാക്‌സിനെ 3-0ന് തോല്‍പ്പിച്ച് ലിവര്‍പൂള്‍ നോക്കൗട്ട് റൗണ്ടിലെത്തി. കഴിഞ്ഞ ദിവലം മക്കാബിയെ 7-2ന് തകര്‍ത്ത് പിഎസ്ജി തകര്‍പ്പന്‍ ജയത്തിലേക്കും എത്തിയിരുന്നു. ടോട്ടനത്തെ സ്‌പോട്ടിങ് 1-1ന് സമനിലയില്‍ പിടിച്ചു. അത്‌ലറ്റിക്കോ മാഡ്രിഡ്-ലെവര്‍കുസെന്‍ മത്സരവും 2-2ന് സമനിലയില്‍ അവസാനിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പ സംഗമം: 'കണക്കുകളില്‍ ചില പൊരുത്തക്കേടുകള്‍ മാത്രം'; ആരോപണങ്ങള്‍ നിഷേധിച്ച് ദേവസ്വം ബോര്‍ഡ്

സാമ്പത്തിക പ്രതിസന്ധിക്ക് നിക്ഷേപകർ ഉത്തരവാദികളല്ല , സ്ഥിര നിക്ഷേപങ്ങള്‍ തിരികെ നല്‍കുന്നത് സഹകരണ ബാങ്കുകള്‍ വൈകിപ്പിക്കരുത്: ഉപഭോക്തൃ കമ്മീഷന്‍

പാക് പോരാട്ടത്തിന് ഇന്ത്യ ഇറങ്ങുക രണ്ട് മാറ്റങ്ങളുമായി; കുല്‍ദീപിന് പകരം ആരെ ഒഴിവാക്കും?

ഉസ്മാൻ താരിഖ് ആണോ നാളത്തെ താരം?, പേടിക്കണമെന്ന് പാക് ക്യാപ്റ്റൻ, വിരട്ടൽ വേണ്ടെന്ന് സൂര്യകുമാർ യാദവ്

കണ്ണന്‍ ഗോപിനാഥന്‍ പ്രൊഫഷണല്‍സ് കോണ്‍ഗ്രസില്‍, അംഗത്വം സ്വീകരിച്ചു

SCROLL FOR NEXT