Bayern Munich x
Sports

1 ഗോള്‍... 2 ഗോള്‍... 3 ഗോള്‍... തലങ്ങും വിലങ്ങും വന്നത് 8 എണ്ണം!

ബുണ്ടസ് ലീഗയില്‍ വോള്‍വ്‌സ്ബര്‍ഗിനെ തകര്‍ത്ത് ബയേണ്‍ മ്യൂണിക്ക്

സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: ക്രിസ്മസ് അവധി കഴിഞ്ഞ് ജര്‍മന്‍ ബുണ്ടസ് ലീഗ സീസണ്‍ പുനരാരംഭിച്ചപ്പോള്‍ നിലവിലെ ചാംപ്യന്‍ ടീം ബയേണ്‍ മ്യൂണിക്ക് സ്വന്തം തട്ടകമായ അലിയന്‍സ് അരീനയില്‍ 8 ഗോളടിച്ച് വിജയം പിടിച്ച് 2026നെ ഉജ്ജ്വലമായി വരവേറ്റു. ബയേണ്‍ മ്യൂണിക്ക് പരിശീലകനെന്ന നിലയില്‍ 50ാം മത്സരത്തിനു ടീമിനെ ഇറക്കിയ വിന്‍സന്റ് കോംപനിയ്ക്ക് ഓര്‍ത്തു വയ്ക്കാനുള്ള മത്സരമാണ് ബയേണ്‍ ഒരുക്കിയത്. വോള്‍വ്‌സ്ബര്‍ഗിനെ 8-1നാണ് ബാവേറിയന്‍സ് തകര്‍ത്തത്.

ജയത്തോടെ അവര്‍ പോയിന്റ് ടേബിളില്‍ അപരാജിതരായി ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. അതും 11 പോയിന്റിന്റെ വ്യക്തമായ ലീഡോടെ.

മൈക്കല്‍ ഒലീസെ നേടിയ ഇരട്ട ഗോളുകളും രണ്ട് സെല്‍ഫ് ഗോളുകളും ഉള്‍പ്പെടെയാണ് 8 ഗോളുകള്‍ പിറന്നത്. ലൂയീസ് ഡിയാസ്, റാഫേല്‍ ഗരേരോ, ഹാരി കെയ്ന്‍, ലിയോണ്‍ ഗൊരെറ്റ്‌സ്‌ക എന്നിവരാണ് ബയേണിനായി വല ചലിപ്പിച്ചത്. ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ നേടിയ ബയേണ്‍ രണ്ടാം പകുതിയിലാണ് ശേഷിച്ച ആറ് ഗോളുകള്‍ വലയിലിട്ടത്.

50, 76 മിനിറ്റുകളിലാണ് ഒലീസെ ഗോളുകള്‍ നേടിയത്. അഞ്ചാം മിനിറ്റില്‍ വോള്‍വ്‌സ് താരം കിലിയന്‍ ഫിഷറാണ് ബയേണിനു സെല്‍ഫ് ഗോള്‍ സമ്മാനിച്ചത്. 30ാം മിനിറ്റില്‍ ഡിയസിന്റെ ഗോള്‍. 53ാം മിനിറ്റില്‍ മറ്റൊരു വോള്‍വ്‌സ് താരം മൊറിറ്റ്‌സ് യെന്‍സിന്റെ സെല്‍ഫ് ഗോള്‍. 68ാം മിനിറ്റില്‍ ഗരേരോയും 69ല്‍ ഹാരി കെയ്‌നും 88ാം മിനിറ്റില്‍ ഗൊരെറ്റ്‌സ്‌കയും വല ചലിപ്പിച്ചു.

50 കളിയില്‍ 39 ജയങ്ങളും 9 സമനിലയും 2 തോല്‍വിയും മാത്രമാണ് ബയേണ്‍ പരിശീലകനെന്ന നിലയിലുള്ള കോംപനിയുടെ റെക്കോര്‍ഡ്. പെപ് ഗ്വാര്‍ഡിയോള ബയേണില്‍ തീര്‍ത്ത വിജയ റെക്കോര്‍ഡ് നേട്ടത്തിനു പിന്നില്‍ രണ്ടാം സ്ഥാനത്ത് കോംപനിയുണ്ട്.

Bayern Munich made an unmistakable statement at the start of the new Bundesliga year.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്ലാം പോറ്റിയെ ഏല്‍പ്പിക്കാനെങ്കില്‍ പിന്നെ ദേവസ്വം ബോര്‍ഡ് എന്തിന്?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

സര്‍പ്രൈസ്! ആദ്യമായി ആയുഷ് ബദോനി ഇന്ത്യന്‍ ടീമില്‍

താഴ്ചയില്‍ നിന്ന് കുതിച്ചുപൊങ്ങി ഓഹരി വിപണി, സെന്‍സെക്‌സില്‍ ആയിരം പോയിന്റ് നേട്ടം; മുന്നേറ്റത്തിനുള്ള രണ്ടു കാരണങ്ങള്‍

മോനിപ്പള്ളിയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; എട്ടുവയസുകാരന്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു

'ഇതെന്ത് വേഷം, കുളിച്ചോണ്ടിരിക്കുമ്പോ ഇറങ്ങി ഓടിയതോ?'; ഐശ്വര്യ ലക്ഷ്മിക്ക് സദാചാര ആക്രമണം

SCROLL FOR NEXT