സോളാർ എനർജി കോർപ്പറേഷനിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ, മാർച്ച് 23 വരെ അപേക്ഷിക്കാം

എൻജിനിയറിങ്, എംബിഎ, ബികോം, എം കോം തുടങ്ങിയ യോഗ്യതകളുള്ളവർക്ക് തസ്തികയനുസരിച്ച് അപേക്ഷിക്കാം.
Solar Energy Corporation recruitment 2026 notification for various vacancies, last date March 23.
Solar Energy Corporation announces recruitment for various posts; applications open until March 23.SECI
Updated on
2 min read

ഇന്ത്യയിലെ മുൻനിര നവരത്ന കമ്പനികളിലൊന്നായ എസ് ഇ സി ഐയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇന്ത്യയിലെ പുനരുപയോഗ ഊർജ്ജ മേഖലയുടെ വളർച്ച, വികസന രംഗങ്ങളിൽ പ്രവർത്തിക്കുന്ന മുൻനിര കേന്ദ്രപൊതുമേഖലാ സ്ഥാപനമാണ് സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (SECI).

ജനറൽ മാനേജർ മാനേജർ,മാനേജർ ,സീനിയർ എൻജിനീയർ,സീനിയർ അക്കൗണ്ട്‌സ് ഓഫീസർ, ജൂനിയർ അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഈ തസ്തികളിലെല്ലാം കൂടി 19 ഒഴിവുകളാണ് ഉള്ളത്.

Solar Energy Corporation recruitment 2026 notification for various vacancies, last date March 23.
സെൻട്രൽ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ആകാം, 275 ഒഴിവുകൾ; ഇന്ന് മുതൽ അപേക്ഷിക്കാം

പ്രായപരിധി, യോഗ്യത എന്നിവ തസ്തിക അനുസരിച്ച് വ്യത്യാസപ്പെടും. സ്ഥിരം നിയമനങ്ങളും നിശ്ചിത കാലയളവിലേക്കുള്ള നിയമനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

എൻജിനിയറിങ്, എംബിഎ, ബികോം, എം കോം തുടങ്ങിയ യോഗ്യതകളുള്ളവർക്ക് തസ്തികയനുസരിച്ച് അപേക്ഷിക്കാം. താൽപ്പര്യവും യോഗ്യതയമുള്ളവർക്ക് മാർച്ച് 23 വരെ ഓൺലൈനായി അപേക്ഷിക്കാം.

Solar Energy Corporation recruitment 2026 notification for various vacancies, last date March 23.
ബാങ്കിങ് ജോലി താൽപ്പര്യമുള്ളവർക്ക് മികച്ച അവസരം, IBPS ഡെപ്യൂട്ടി മാനേജർ റിക്രൂട്ട്മെന്റ് അപേക്ഷ സ്വീകരിച്ച് തുടങ്ങി

തസ്തിക, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ അറിയാം

തസ്തിക : ജനറൽ മാനേജർ (പ്രോജക്ട്)

യോഗ്യത : ബിഇ, ബി ടെക് ( ഇലക്ട്രിക്കൽ/സിവിൽ/മെക്കാനിക്കൽ/ഇഇഇ കോഴ്സുകളിൽ 60%).

പ്രവൃത്തി പരിചയം: 22 വർഷത്തെ പരിചയം (പുനരുപയോഗ ഊർജ്ജ പ്രോജക്ട് നിർവ്വഹണത്തിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കുറഞ്ഞത് അഞ്ച് വർഷം, )

പ്രായപരിധി: 55 വയസ്സ്

ശമ്പളം : 120000- 280000 രൂപ

തസ്തിക : മാനേജർ (ഫിനാൻസ്)

യോഗ്യത : CA/CMA/MBA(ഫിനാൻസ്- 60%)

പ്രവൃത്തി പരിചയം : ഏഴ് വർഷത്തെ പരിചയം

പ്രായപരിധി : 40 വയസ്സ്

ശമ്പളം : 70000- 200000 രൂപ

Solar Energy Corporation recruitment 2026 notification for various vacancies, last date March 23.
സെൻട്രൽ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ആകാം, 275 ഒഴിവുകൾ; ഇന്ന് മുതൽ അപേക്ഷിക്കാം

തസ്തിക :സീനിയർ അക്കൗണ്ട്സ് ഓഫീസർ

യോഗ്യത : CA, CMA അല്ലെങ്കിൽ MBA ഫിനാൻസ് 60% മാർക്കോ തത്തുല്യ ഗ്രേഡ്

പ്രവൃത്തി പരിചയം: ഒരു വർഷത്തെ പരിചയം

പ്രായപരിധി: 28 വയസ്സ്

ശമ്പളം : 50000- 160000 രൂപ

തസ്തിക : ജൂനിയർ അക്കൗണ്ടന്റ്

യോഗ്യത : CA ഇന്റർ/CMA ഇന്റർ അല്ലെങ്കിൽ എം കോം, ബികോം എന്നിവയിൽ 55% മാർക്കോ തത്തുല്യ ഗ്രേഡോ

പ്രവൃത്തി പരിചയം : ഒരു വർഷത്തെ പരിചയം

പ്രായപരിധി : 28 വയസ്സ്

ശമ്പളം : 22000 – 80000 രൂപ

തസ്തിക : സീനിയർ എൻജിനീയർ (O&M) FTE

യോഗ്യത : ബിഇ, ബി ടെക് ഇലക്ട്രിക്കൽ

പ്രവൃത്തി പരിചയം : പുനരുപയോഗ/ഊർജ മേഖലയിൽ ഒറു വർഷത്തെ പരിചയം

പ്രായപരിധി : 28 വയസ്സ്

ശമ്പളം : 50,000രൂപ സമാഹൃത വേതനം

Solar Energy Corporation recruitment 2026 notification for various vacancies, last date March 23.
നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ സയ​ന്റിസ്റ്റ് ഒഴിവുകൾ, ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

തസ്തിക :സീനിയർ കൺസൾട്ടന്റ്

യോഗ്യത : ബിഇ, ബി ടെക്, ഇലക്ട്രിക്കൽ,പവർ എൻജിനീയറിങ്, CA, MBA ഫിനാൻസ്

പ്രവൃത്തി പരിചയം : 20 വർഷം (ഇലക്ട്രിക്കൽ/പവർ മേഖലയിൽ 10 വർഷം )

പ്രായപരിധി 63 വയസ്സ്

ശമ്പളം : 1,25,000രൂപ സമാഹൃത വേതനം

മറ്റ് പൊതുവിവരങ്ങൾ

അപേക്ഷാ ഫീസ്

സ്ഥിരനിയമനം എക്സിക്യൂട്ടീവ് തസ്തികകൾക്കും 1000 രൂപ

സ്ഥിര നിയമനം സൂപ്പർ വൈസറി തസ്തികയ്ക്ക് 600 രൂപ

നിശ്ചിത കാലയളവിലേക്കുള്ള തസ്തികയിലേക്ക് 500 രൂപ

കൺസൾട്ടന്റ് തസ്തികകളിൽ അപേക്ഷാ ഫീസ് ഇല്ല

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : മാർച്ച് 23 വൈകുന്നേരം അഞ്ച് മണിവരെ

അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

Summary

Job Alert: Solar Energy Corporation of India invites applications for various vacancies. Eligible candidates can apply online before March 23, 2026. Check posts, eligibility, and application details here.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com