ഫോട്ടോ: ട്വിറ്റർ 
Sports

ബൈജൂസിന് പകരം ഇനി 'ഡ്രീം ഇലവന്‍'- ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ സ്‌പോണ്‍സര്‍

മൂന്ന് വര്‍ഷത്തെ കരാറിലാണ് ഡ്രീം ഇലവനുമായി ബിസിസിഐ എത്തിയത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയില്‍ ഇനി ബൈജൂസിനു പകരം ഡ്രീം ഇലവന്‍ എന്നായിരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഫാന്റസി സ്‌പോര്‍ട്‌സ് പ്ലാറ്റ്‌ഫോമായ ഡ്രീം ഇലവന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യ സ്‌പോണ്‍സര്‍. ബൈജൂസ് ലേണിങ് ആപ്പായിരുന്നു ഇതുവരെ ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍. അവരുമായുള്ള കരാര്‍ ഈ മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. പിന്നാലെയാണ് ഡ്രീം ഇലവന്‍ ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് ബോര്‍ഡിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരാകുന്നത്. 

മൂന്ന് വര്‍ഷത്തെ കരാറിലാണ് ഡ്രീം ഇലവനുമായി ബിസിസിഐ എത്തിയത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയില്‍ ഇനി ബൈജൂസിനു പകരം ഡ്രീം ഇലവന്‍ എന്നായിരിക്കും.

നിലവില്‍ ബിസിസിഐയുടെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരായിരുന്നു ഡ്രീം ഇലവന്‍. ഈ സ്ഥാനത്തു നിന്നാണ് ലീഡ് സ്‌പോണ്‍സറായി കമ്പനി മാറിയത്. ഡ്രീം ഇലവനെ സ്വാഗതം ചെയ്യുന്നതായി ബിസിസിഐ വ്യക്തമാക്കി. 

2019ല്‍ ഓപ്പോയ്ക്ക് പകരമാണ് മലയാളിയുടെ നേതൃത്വത്തിലുള്ള ബൈജൂസ് ആപ്പ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ സ്‌പോണറായത്. 2022 വരെയായിരുന്നു ബൈജൂസുമായുള്ള ആദ്യ കരാര്‍. പിന്നീട് ഒരു വര്‍ഷത്തേക്ക് കൂടി ലേണിങ് ആപ്പ് കമ്പനി കരാര്‍ നീട്ടുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT