സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം 
Sports

സൗരവ് ​ഗാം​ഗുലിയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടു; മുറിയിലേക്ക് മാറ്റി 

കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് അദ്ദേഹം

Author : സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ​ഗാം​ഗുലിയെ മുറിയിലേക്ക് മാറ്റി. ആരോ​ഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് തീവ്രപരിചരണ വിഭാ​ഗത്തിൽ നിന്ന് അദ്ദേഹത്തെ ഇന്ന് മുറിയിലേക്ക് മാറ്റിയതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് അദ്ദേഹം. 

വ്യാഴാഴ്ച നെഞ്ചുവേദനയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാം തവണയും ​ഗാം​ഗുലിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്ന് ഡോക്ടർമാർ അറിയിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോ​ഗ്യനില ഭേദപ്പെട്ടെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. 

ജനുവരി രണ്ടിന് നെഞ്ചുവേദനയെ തുടർന്ന് ​ഗാ​​ഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.ഹൃദയധമനിയിലെ മൂന്ന് ബ്ലോക്കുകൾ കണ്ടെത്തിയതിൽ ഒരെണ്ണം നീക്കി. കൊൽക്കത്ത വുഡ്‌ലാൻഡ് ഹോസ്പിറ്റലിലായിരുന്നു അന്ന് ചികിത്സ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു