ചേതന്‍ ശര്‍മ 
Sports

മുഖ്യ സെലക്ടര്‍ സ്ഥാനത്ത് നിന്ന് ചേതന്‍ ശർമയെ പുറത്താക്കി

ട്വന്റി 20 ലോകകപ്പ് പരാജയത്തെ തുടര്‍ന്ന് ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ശർമയെ ബിസിസിഐ പുറത്താക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പ് പരാജയത്തെ തുടര്‍ന്ന് ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ശർമയെ ബിസിസിഐ പുറത്താക്കി. ചേതന്‍ ശർമ നേതൃത്വം നല്‍കുന്ന ദേശീയ സെലക്ഷന്‍ കമ്മിറ്റിയെയും പിരിച്ചുവിട്ടിട്ടുണ്ട്.

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താവുകയായിരുന്നു. സെമിയില്‍ ഇംഗ്ലണ്ടിനോട് പത്തുവിക്കറ്റ് തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ഇതിന്റെ ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുക്തമായിട്ടില്ല. 

ഇതോടെ ടീമില്‍ വന്‍ അഴിച്ചുപണി വേണമെന്ന തരത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ദേശീയ സെലക്ഷന്‍ കമ്മിറ്റിയില്‍ പ്രസിഡന്റ് റോജര്‍ ബിന്നിയുടെ നേതൃത്വത്തില്‍ ബിസിസിഐ അഴിച്ചുപണി നടത്തിയത്. ഇന്ത്യയുടെ കളിക്കുന്ന ശൈലിയില്‍ അടക്കം മാറ്റം വരുത്തണം എന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍ ഏറെയും. ഗ്രൂപ്പ് രണ്ടിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് കിരീട പ്രതീക്ഷകളേറെയായിരുന്നുവെങ്കിലും സെമിയില്‍ നാണം കെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിയുടെ ഭാവി ജീവിതം ജയിലില്‍; പ്രതിപക്ഷനേതൃസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജനകീയപ്രക്ഷോഭം: ഷോണ്‍ ജോര്‍ജ്ജ്

മൊബൈൽ ഉപയോഗവും തെറ്റായ ഇരിപ്പും; കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കും പിന്നിലെ 5 കാരണങ്ങൾ

'പാര്‍വതി അന്ന് എന്നെ പബ്ലിക്കായി പ്രശംസിച്ചു, ഞാനത് പ്രതീക്ഷിച്ചിരുന്നില്ല'; മറാക്കാനാത്ത അനുഭവം പങ്കിട്ട് വിനയ് ഫോര്‍ട്ട്

മുട്ടി മുട്ടി... 33 പന്തിൽ 'ഡക്ക്'! മാഡിൻസന്റെ '​അവസ്ഥ'!!!

'ലാലേട്ടനെ ഉപ്പൂപ്പ ആക്കണ്ടായിരുന്നു, അച്ഛനാക്കിയാൽ മതിയാരുന്നു! ഇത്രയും ഡീ​ഗ്രേഡിങിന്റെ ആവശ്യമില്ല'; 'ഖലീഫ' ഒടിടി റിലീസ് പ്രതികരണം