Shubman Gill x
Sports

ലോകകപ്പ് ടീമില്‍ ഇടമില്ല, പക്ഷേ... ഗില്‍ മികച്ച താരം, ബിസിസിഐ പുരസ്‌കാരം

മുന്‍ ഇന്ത്യന്‍ വനിതാ ക്യാപ്റ്റന്‍ മിതാലി രാജിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടി20 ലോകകപ്പ് ടീമില്‍ നിന്നു ഒഴിവാക്കപ്പെട്ടെങ്കിലും 2025ലെ മികച്ച ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരത്തിനുള്ള ബിസിസിഐ പുരസ്‌കാരം ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്ലിന്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ വനിതാ താരവുമായ മിതാലി രാജിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും സമ്മാനിക്കും. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡിനും ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും.

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ക്രിക്കറ്റ് ബോര്‍ഡിനുള്ള പുരസ്‌കാരത്തിനു മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുക്കപ്പെട്ടു. ആഭ്യന്തര പരിമിത ഓവര്‍ പോരാട്ടത്തിലെ മികച്ച ഓള്‍ റൗണ്ടര്‍ക്കു നല്‍കുന്ന ലാല അമര്‍നാഥ് അവാര്‍ഡിനു ആയുഷ് മാത്രെ അര്‍ഹനായി. ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും

1,764 റണ്‍സ്

2025ല്‍ ടെസ്റ്റിലും ഏകദിനത്തിലുമായി മികച്ച ഫോമിലാണ് ഗില്‍ ബാറ്റ് വീശിയത്. ടി20യില്‍ മാത്രമാണ് താരം അല്‍പ്പം പരുങ്ങിയത്. ഇതോടെയാണ് ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാതെ തഴഞ്ഞത്.

ടെസ്റ്റില്‍ 983 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലും താരം കത്തും ഫോമിലായിരുന്നു. 70 റണ്‍സ് ആവറേജില്‍ 5 ടെസ്റ്റില്‍ നിന്നു 754 റണ്‍സാണ് താരം നേടിയത്.

ഏകദിനത്തില്‍ സമാന ഫോമിലായിരുന്നു ഗില്‍. ഏകദിനത്തില്‍ 2025ല്‍ 490 റണ്‍സാണ് സ്വന്തമാക്കിയത്. ഇന്ത്യ ചാംപ്യന്‍മാരായ ഐസിസി ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ താരം 188 റണ്‍സും അടിച്ചു. മൂന്ന് ഫോര്‍മാറ്റിലുമായി താരം 2025ല്‍ 1,764 റണ്‍സ് നേടി. 7 സെഞ്ച്വറികളും 3 അര്‍ധ ശതകങ്ങളും ഒരു വര്‍ഷത്തില്‍ ഗില്‍ അടിച്ചെടുത്തു.

ഐപിഎല്ലിലും ഗില്‍ മോശമല്ലാത്ത രീതിയില്‍ ബാറ്റ് വീശി. ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഗില്‍ 650 റണ്‍സാണ് സ്വന്തമാക്കിയത്.

വനിതാ ക്രിക്കറ്റിന്റെ മുഖം

ഒരു സമയത്ത് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ മുഖമായിരുന്നു മിതാലി രാജ്. വനിതാ ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇതിഹാസം. ദീര്‍ഘ നാള്‍ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു മിതാലി. നിരവധി ഐസിസി പോരാട്ടങ്ങളുടെ ഫൈനലിലേക്ക് ഇന്ത്യയെ നയിച്ചിട്ടുണ്ട്. ക്രിക്കറ്റിനു നല്‍കിയ മഹാത്തായ സംഭാവനകള്‍ പരിഗണിച്ചാണ് മിതാലിയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

India's ODI and Test captain, Shubman Gill is reportedly going to receive BCCI's Cricketer of the Year award

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജി സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വി ഡി സതീശന്‍

'പുലിവാൽ കല്യാണത്തിൽ നായകൻ ഞാൻ ആയിരുന്നെങ്കിലും, സ്കോർ ചെയ്തത് മണവാളൻ ആണ്'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya Plus KN 614 lottery result

'കുറ്റബോധം കൊണ്ട് ആ മനസ് തകരും, അത്രക്ക് കോണ്‍ഗ്രസ് വിരുദ്ധനാണ് സുധാകരന്‍; അനുജനെ കൊന്ന ആ കാപാലികര്‍ക്കൊപ്പം എങ്ങന പ്രവര്‍ത്തിക്കും?'

ചെറുപയർ കഴിച്ചോളൂ..., ചെറുതല്ല ഗുണങ്ങൾ

SCROLL FOR NEXT