വീഡിയോ ദൃശ്യം 
Sports

മോക്ക് ഡക്ക്, ഇന്ത്യൻ ടീമിന്റെ ഹോട്ട് ഫേവറിറ്റ് വിഭവം പങ്കുവെച്ച് ബിസിസിഐ

'സഞ്ജു സാംസണിന്റെ ഏറ്റവും പ്രിയപ്പെട്ട വിഭവം ഇതാണ്. ശിഖർ ധവാനോട് ഇത് പരീക്ഷിച്ചു നോക്കാൻ ഞാൻ ആവശ്യപ്പെട്ടു'

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശ്രീലങ്കൻ പര്യടനത്തിനായി പുറപ്പെടുന്നതിന് മുൻപ് മുംബൈയിൽ ബയോ ബബിളിലാണ് ഇന്ത്യൻ വൈറ്റ് ബോൾ ടീം. ബബിളിലെ ഇന്ത്യൻ കളിക്കാരുടെ വിശേഷങ്ങൾ പങ്കുവെച്ച് ബിസിസിഐ എത്തിയിരുന്നു. ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണവും അതുണ്ടാക്കുന്ന വിധവും പങ്കുവെക്കുകയാണ് ബിസിസിഐ. 

സഞ്ജു സാംസൺ,  ഹർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, നായകൻ ശിഖർ ധവാൻ ഉൾപ്പെടെ പല ഇന്ത്യൻ കളിക്കാരുടേയും പ്രിയപ്പെട്ട വിഭവമാണ് മോക്ക് ഡക്ക്. ബിസിസിഐ പങ്കുവെച്ച രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ എങ്ങനെയാണ് മോക്ക് ഡക്ക് തയ്യാറാക്കുന്നത് എന്ന് കാണിക്കുന്നു. 

പ്രോട്ടീൻ കൂടുതൽ അടങ്ങിയിരിക്കുന്ന വെജിറ്റേറിയൻ വിഭവമാണ് ഇത്. സഞ്ജു സാംസണിന്റെ ഏറ്റവും പ്രിയപ്പെട്ട വിഭവം ഇതാണ്. ശിഖർ ധവാനോട് ഇത് പരീക്ഷിച്ചു നോക്കാൻ ഞാൻ ആവശ്യപ്പെട്ടു. ധവാനും ഇഷ്ടമായി. 3-4 ദിവസത്തിനിടയിൽ ഒന്നിൽ കൂടുതൽ തവണ പാണ്ഡ്യ സഹോദരങ്ങൾ ഈ വിഭവം ഓർഡർ ചെയ്യും, മുംബൈ ​ഗ്രാൻഡ് ഹയാത്തിലെ ഷെഫ് രാകേഷ് കുംബ്ലേ പറയുന്നു. 

തിങ്കളാഴ്ച ഇന്ത്യൻ സംഘം ശ്രീലങ്കയിലേക്ക് തിരിക്കും. മൂന്ന് ഏകദിനവും മൂന്ന് ടി20യുമാണ് പരമ്പരയിലുള്ളത്. ജൂലൈ 13,16,18 തിയതികളിലാണ് ഏകദിനം. ജൂലൈ 21,23,25 തിയതികളിലാണ് ടി20 മത്സരങ്ങൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT