Team India x
Sports

'ഇന്ത്യയിൽ ക്രിക്കറ്റ് പ്രതിഭകൾക്ക് ഒരു കുറവും ഇല്ല, കളിക്കണോ... പൗരത്വം എടുക്കു'

താരങ്ങളോട് ബോംബെ ഹൈക്കോടതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മുംബൈ: ഇന്ത്യയ്ക്കു വേണ്ടി കളിക്കാൻ താത്പര്യമുണ്ടെങ്കിൽ ഇന്ത്യൻ പൗരത്വം സ്വീകരിക്കണമെന്നു യുവതാരങ്ങളോടു നിർദേശിച്ച് ബോംബെ ഹൈക്കോടതി. ഓവർസീസ് സിറ്റിസെൻ ഓഫ് ഇന്ത്യ (ഒസിഐ) കാർഡുകൾ മാത്രം വച്ച് ഇന്ത്യക്കായി കളിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നടത്തുന്ന ടൂർണമെന്റുകളിൽ കളിക്കണമെങ്കിൽ ഇന്ത്യൻ പാസ്പോര്‍ട്ട് നിർബന്ധമാണെന്ന ബിസിസിഐ തീരുമാനത്തിനെതിരെ ഒസിഐ കാർഡുള്ള 12 കളിക്കാരാണ് കോടതിയെ സമീപിച്ചത്.

ഇന്ത്യയിൽ താമസിച്ച് പഠിക്കുന്ന കവിൻ കാർത്തിക്കാണ് ഹർജി നൽകിയ താരങ്ങളിൽ ഒരാൾ. ആഭ്യന്തര ടൂർണമെന്റിൽ കളിക്കാൻ മാത്രം അനുമതി മതിയെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാന്‍ അനുമതി ലഭിച്ചാൽ ഐപിഎലിലും കളിക്കാൻ സാധിക്കുമെന്നും ഇവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഇന്ത്യയിൽ ക്രിക്കറ്റ് പ്രതിഭകൾക്കു കുറവില്ലെന്നും കളിക്കാൻ താത്പര്യമുണ്ടെങ്കിൽ എന്തുകൊണ്ടാണ് പൗരത്വത്തിന് അപേക്ഷിക്കാത്തതെന്നും ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സെത്ന എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് ചോദിച്ചു. ഒസിഐ കാർഡിൽ തുടരണോ, പൗരത്വം വേണമോ എന്ന് താരങ്ങൾ തീരുമാനിക്കണമെന്നും ജസ്റ്റിസ് ത്രിപാഠി വ്യക്തമാക്കി.

2023ൽ ബിസിസിഐ പുതിയ നിയമം നടപ്പാക്കിയതോടെയാണ് ഒസിഐ കാർഡുള്ളവർക്ക് ഇന്ത്യയിൽ കളിക്കാനുള്ള വഴിയടഞ്ഞത്. ഇന്ത്യയ്ക്കായി രാജ്യാന്തര മത്സരങ്ങൾ കളിക്കാൻ ഇവർക്കു സാധിക്കില്ലെന്ന് ബിസിസിഐയ്ക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ബീരേന്ദ്ര ഷറഫ് കോടതിയെ അറിയിച്ചു.

താരങ്ങൾ സമർപ്പിച്ച പൗരത്വ അപേക്ഷയുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണെന്ന് അറിയിക്കണമെന്ന് കോടതി, ബിസിസിഐ, കേന്ദ്ര സർക്കാർ, ഹർജിക്കാർ എന്നിവരോട് ആവശ്യപ്പെട്ടു.

The Bombay High Court has urged young cricketers holding Overseas Citizen of India (OCI) cards to consider acquiring Indian citizenship if they wish to represent India, a report said

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'​ഗർഭിണിയായ എന്നെ രാഹുൽ ​ഗാന്ധി കൈയേറ്റം ചെയ്തു'; പരാതിയുമായി മാധ്യമപ്രവർത്തക

ഭുവി 'സ്വിങ്' വീണ്ടും! 9 ഓവര്‍ പോരാട്ടം, ഇന്ത്യക്ക് ബാറ്റിങ്

'ആണുങ്ങളുടെ സർക്കാർ ആണെങ്കിൽ പിണറായിക്കെതിരെ നടപടി വേണം, ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല''

ഐപിഎൽ താരലേലം ഡിസംബർ 16ന്? 3 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക്!

പിണറായിയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ച് ഇഡി, 'സുഹൈൽ' പുറത്തിറങ്ങണ്ട, ദീപ്‌കെയ്ക്ക് ജാമ്യം... ഇന്നത്തെ 5 പ്രധാന വാർത്തകൾ