ഭനുക രജപക്സയുടെ ബാറ്റിങ്/ പിടിഐ 
Sports

ബാറ്റെടുത്തവരെല്ലാം അടിയോടടി; കൊല്‍ക്കത്തയ്ക്ക് മുന്നില്‍ 192 റണ്‍സ് ലക്ഷ്യം വച്ച് പഞ്ചാബ്

പിന്നീട് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍- ശ്രീലങ്കന്‍ താരം ഭനുക രജപക്‌സ എന്നിവരുടെ ബാറ്റിങ് പാഞ്ചാബിന് അടിത്തറയിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

മൊഹാലി: ബാറ്റിങിന് ഇറങ്ങിയവരെല്ലാം സ്‌കോര്‍ ബോര്‍ഡിലേക്ക് മികച്ച സംഭാവന നല്‍കിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് മുന്നില്‍ മികച്ച ലക്ഷ്യം വച്ച് പഞ്ചാബ് കിങ്‌സ്. ടോസ് നേടി കൊല്‍ക്കത്ത ബൗളിങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. 

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ നിതീഷ് റാണയുടെ തീരുമാനം പാളിയെന്ന് തുടക്കത്തില്‍ തന്നെ വ്യക്തമാക്കുന്ന രീതിയിലായിരുന്നു പാഞ്ചാബിന്റെ ബാറ്റിങ്. വെടിക്കെട്ട് തുടക്കമാണ് പ്രഭ്‌സിമ്രാന്‍ സിങ് പഞ്ചാബിന് നല്‍കിയത്. ക്ഷണത്തില്‍ മടങ്ങിയെങ്കിലും താരം 12 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും പറത്തി 23 റണ്‍സുമായാണ് മടങ്ങിയത്. 

പിന്നീട് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍- ശ്രീലങ്കന്‍ താരം ഭനുക രജപക്‌സ എന്നിവരുടെ ബാറ്റിങ് പാഞ്ചാബിന് അടിത്തറയിട്ടു. രജപക്‌സ അര്‍ധ സെഞ്ച്വറി നേടിയാണ് ക്രീസ് വിട്ടത്. താരം 32 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 50 റണ്‍സെടുത്തു. 

ധവാന്‍ 29 പന്തില്‍ ആറ് ഫോറുകള്‍ സഹിതം 40 റണ്‍സുമായി മടങ്ങി. ജിതേഷ് ശര്‍മ 11 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 21 റണ്‍സ് കണ്ടെത്തി. സികന്ദര്‍ റാസ 13 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 16 റണ്‍സെടുത്ത് പുറത്തായി. 

17 പന്തില്‍ രണ്ട് സിക്‌സുകള്‍ സഹിതം 26 റണ്‍സെടുത്ത് സാം കറനും ഏഴ് പന്തില്‍ രണ്ട് ഫോറുകള്‍ സഹിതം 11 റണ്‍സെടുത്ത് ഷാരൂഖ് ഖാനും സ്‌കോര്‍ 191ല്‍ എത്തിച്ചു. ഇരുവരും പുറത്താകാതെ നിന്നു. 

ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് കൊല്‍ക്കത്തന്‍ നിരയില്‍ ഭേദപ്പെട്ട രീതിയില്‍ പന്തെറിഞ്ഞത്. ടിം സൗത്തി രണ്ട് വിക്കറ്റെടുത്തെങ്കിലും നാലോവറില്‍ വിട്ടുകൊടുത്തത് 54 റണ്‍സ്. ഉമേഷ്, വരുണ്‍, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT