ഭാവിന പട്ടേല്‍/ഫോട്ടോ: ട്വിറ്റര്‍ 
Sports

ചൈനീസ് താരത്തെ തകര്‍ത്ത് ഭാവിന ഫൈനലില്‍, പാരാലിംപിക്‌സിലെ ആദ്യ സ്വര്‍ണ്ണത്തിനരികെ ഇന്ത്യ 

പാരാലിംപിക്‌സിലെ ടേബിള്‍ ടെന്നീസില്‍ വെള്ളി മെഡല്‍ ഉറപ്പിക്കുന്ന ആദ്യ താരമാണ് ഭാവിന

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: പാരാലിംപിക്‌സില്‍ ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ച് ഭാവിന പട്ടേല്‍. ടേബിള്‍ ടെന്നീസില്‍ ചൈനീസ് താരത്തെ സെമി ഫൈനലില്‍ തകര്‍ത്ത് ഫൈനലില്‍ കടന്നതോടെയാണ് ഭാവിന മെഡല്‍ ഉറപ്പിച്ചത്. ഞായറാഴ്ച രാവിലെ ഇന്ത്യന്‍ സമയം ഏഴിനാണ് ഫൈനല്‍. 

7-11,11-7,11-4,9-11,11-8 എന്ന സ്‌കോറിനാണ് ചൈനയുടെ മിയാവോ സാങ്ങിനെ ഭാവിന തോല്‍പ്പിച്ചത്. പാരാലിംപിക്‌സിലെ ടേബിള്‍ ടെന്നീസില്‍ വെള്ളി മെഡല്‍ ഉറപ്പിക്കുന്ന ആദ്യ താരമാണ് ഭാവിന.  ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യനായ റാങ്കോവിച്ചിനെ വീഴ്ത്തിയാണ് ടോക്യോ പാരാലിംപിക്‌സിലെ ഇന്ത്യയുടെ ആദ്യത്തെ മെഡല്‍ ഭാവിന ഉറപ്പിച്ചത്. 

സെമി ഫൈനലില്‍ ആദ്യ സെറ്റ് 7-11ന് ജയിച്ച് ചൈനീസ് താരമാണ് ആധിപത്യം നേടി തുടങ്ങിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ ജയം പിടിച്ച് ഭാവിന തിരിച്ചെത്തി. മൂന്നാം സെറ്റും പിടിച്ചതോടെ ഭാവിന മുന്‍തൂക്കം നേടി. നാലാം സെറ്റ് ചൈനീസ് താരം സ്വന്തമാക്കിയെങ്കിലും അഞ്ചാമത്തേതില്‍ ജയം ഉറപ്പിച്ച് ഭാവിന ഫൈനലില്‍ കടന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ആകാശത്തൊട്ടില്‍ പൊട്ടിവീണു; നിരവധിപേര്‍ക്ക് പരിക്ക്

വയോധികയെ കൊന്ന് കായലില്‍ കെട്ടിത്തൂക്കിയ കേസ്; പ്രതി അയല്‍വാസി; അറസ്റ്റ്

86,500 രൂപ വില, 72 കിലോമീറ്റര്‍ മൈലേജ്, ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍; ഹീറോയുടെ പുതിയ ബൈക്ക് വിപണിയില്‍

'ഇം​ഗ്ലീഷ് സംസാരിക്കാൻ അറിയാത്തതു കൊണ്ട് ഞാൻ പാവപ്പെട്ട കുടുംബത്തിൽ നിന്നാണ് വന്നതെന്ന് അവർ കരുതി'; പങ്കജ് ത്രിപാഠി

സ്ത്രീകളിൽ തൈറോയ്ഡ് തിരിച്ചറിയാൻ വൈകുന്നതെന്തുകൊണ്ട്? തിരിച്ചറിയാതെ പോകുന്ന ലക്ഷണങ്ങൾ

SCROLL FOR NEXT