ഫോട്ടോ: ട്വിറ്റർ 
Sports

ക്രിക്കറ്റ് താരം ഭുവനേശ്വർ കുമാറിന്റെ പിതാവ് കാൻസർ ബാധിച്ച് മരിച്ചു

ക്രിക്കറ്റ് താരം ഭുവനേശ്വർ കുമാറിന്റെ പിതാവ് കാൻസർ ബാധിച്ച് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മീററ്റ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഭുവനേശ്വര്‍ കുമാറിന്റെ പിതാവ് കിരണ്‍ പാല്‍ സിങ് (63) അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. വ്യാഴാഴ്ച മീററ്റിലെ വീട്ടിലായിരുന്നു അന്ത്യം.

കരളിന് കാന്‍സര്‍ ബാധിച്ച് കഴിഞ്ഞ എട്ട് മാസത്തോളമായി ചികിത്സയിലായിരുന്നു അദ്ദേഹം. ഉത്തര്‍ പ്രദേശ് പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍ പാല്‍ സിങ്. 

ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കീമോതെറാപ്പിക്ക് വിധേയനായിരുന്നു. ഇതിനു ശേഷം രണ്ടാഴ്ച മുമ്പ് സ്ഥിതി വഷളായതിനെ തുടര്‍ന്ന് മീററ്റിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി രണ്ട് ദിവസത്തിനു ശേഷമാണ് മരണം സംഭവിച്ചിരിക്കുന്നത്. 2020 സെപ്റ്റംബറിലാണ് അദ്ദേഹത്തിന് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21