ജെമിമ റോഡ്രിഗസ് x
Sports

'ഓസ്‌ട്രേലിയയുടെ അതിര്‍ത്തി കടത്തുമോയെന്ന് ഭയമായിരുന്നു'; ലോകകപ്പിന് പിന്നാലെ ബിഗ് ബാഷ് ലീഗിലിറങ്ങി ജെമിമ

ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പിച്ചാണ് ഇന്ത്യ ഫൈനലിനു യോഗ്യത നേടിയത്

സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബെയ്ന്‍: ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഓസ്‌ട്രേലിയയില്‍ വനിതാ ബിഗ് ബാഷ് ലീഗ് കളിച്ച് ജെമിമ റോഡ്രിഗസ്. ബ്രിസ്‌ബെയ്ന്‍ ഹീറ്റിനായി റെനഗേഡ്സിനെതിരെ ഉദ്ഘാടന മത്സരവും ജെമിമ കളിച്ചു. ലീഗില്‍ ബ്രിസ്‌ബേന്‍ ഹീറ്റ് ടീമില്‍ ചേര്‍ന്നപ്പോള്‍ ടീം എങ്ങനെയാണ് ജെമീമയെ സ്വീകരിച്ചതെന്ന് ചോദിച്ചപ്പോള്‍ രസകരമായ ഒരു മറുപടിയാണ് ജെമീമ നല്‍കിയത്. 'ഓസ്‌ട്രേലിയയുടെ അതിര്‍ത്തി കടക്കാന്‍ തന്നെ അനുവദിക്കുമോയെന്നു ഭയമുണ്ടായിരുന്നെന്നായിരുന്നു' ജെമിമയുടെ പ്രതികരണം.

ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പിച്ചാണ് ഇന്ത്യ ഫൈനലിനു യോഗ്യത നേടിയത്. സെമിയില്‍ സെഞ്ച്വറി നേടി ഓസീസിനെതിരെ ഇന്ത്യയെ മുന്നില്‍നിന്നു നയിച്ചതും ജെമിമയായിരുന്നു. 'ഓസ്‌ട്രേലിയയിലേക്കു വരാന്‍ അനുവദിക്കുമോയെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. എല്ലാവരും എന്നെ നല്ല രീതിയിലാണ് സ്വീകരിച്ചത്. വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ അവര്‍ക്കു സന്തോഷമുണ്ട്. ഇന്ത്യയുടെ വിജയത്തിലൂടെ ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകെ വനിതാ ക്രിക്കറ്റ് വളരുന്നതില്‍ സന്തോഷമുണ്ട്.' ജെമിമ പറഞ്ഞു.

ജെമിമ കളിക്കാനിറങ്ങിയെങ്കിലും സീസണിലെ ആദ്യ മത്സരത്തില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റ്‌സ് തോല്‍വി വഴങ്ങിയിരുന്നു. മൂന്നാം നമ്പരില്‍ ബാറ്റിങ്ങിനിറങ്ങിയ ജമിമയ്ക്കും തിളങ്ങാനായില്ല. ഒന്‍പതു പന്തുകള്‍ നേരിട്ട താരം ആറു റണ്‍സ് മാത്രമെടുത്തു പുറത്താകുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത് ബ്രിസ്‌ബെയ്ന്‍ 20 ഓവറില്‍ 133 റണ്‍സാണെടുത്തത്. മഴയെത്തിയതോടെ ഡിഎല്‍എസ് നിയമപ്രകാരം റെനഗേഡ്‌സിന്റെ വിജയലക്ഷ്യം എട്ടോവറില്‍ 66 റണ്‍സായി വെട്ടിച്ചുരുക്കി. കോര്‍ട്‌നി വെബും (34), ക്യാപ്റ്റന്‍ ജോര്‍ജിയ വെയര്‍ഹാമും (16) എന്നിവരുടെ മികവില്‍ റെനഗേഡ്‌സ് വിജയിക്കുകയായിരുന്നു.

Jemimah Rodrigues gave a hilarious response when asked how the team welcomed her when she joined the Brisbane Heat's squad for the Women's Big Bash League.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തദ്ദേശ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു; പോളിങ് ഡിസംബര്‍ 9 നും 11 നും, വോട്ടെണ്ണൽ 13 ന്

പൊരുതി നേടിയ വിജയം, ബി​ഗ് ബോസ് കപ്പുയർത്തി അനുമോൾ; 100 ദിവസം കൊണ്ട് നേടിയത് സമ്മാനത്തുകയേക്കാൾ കൂടുതൽ പ്രതിഫലം

'കേരളത്തിന്റെ പള്‍സ് അറിയാന്‍ തൃശൂരില്‍ അന്വേഷിക്കണം; കോര്‍പ്പറേഷന്‍ ബിജെപി ഭരിക്കും'

നിങ്ങളുടെ പണം ഇരട്ടിയാകും; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

'കുത്തിയോട്ടത്തിനെതിരെ കേസെടുപ്പിച്ച ശ്രീലേഖക്ക് വേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത്', വിവാദം കുത്തിപ്പൊക്കി സന്ദീപ് വാര്യര്‍

SCROLL FOR NEXT