Bishnoi Ends Kohli’s 3-Year Bowled Drought in RR Win Over RCB. IPL/X
Sports

ഒടുവിൽ കോഹ്‌ലി വീണു! 1,089 ദിവസം, ഒരു ബൗളർക്കും കഴിഞ്ഞില്ല; നേട്ടം സ്വന്തമാക്കി രവി ബിഷ്‌ണോയ്

ബംഗളൂരുവിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാൻ ആറു വിക്കറ്റിനാണ് ജയിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹട്ടി:  ഐപിഎൽ 2026ലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതാണ് രാജസ്ഥാൻ താരം രവി ബിഷ്‌ണോയ്. ഇത് വരെ നാല് മത്സരങ്ങളാണ് താരം കളിച്ചത്. 13 ഓവറുകൾ പന്തെറിഞ്ഞ താരം 114 റൺസ് വഴങ്ങി 9 വിക്കറ്റുകളാണ് വീഴ്ത്തിയത്. ബിഷ്‌ണോയുടെ എക്കണോമി 8.76 ആണ്. ഒപ്പം ഒരു മത്സരത്തിൽ 41 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയതാണ് താരത്തിന്റെ മികച്ച പ്രകടനം.

കഴിഞ്ഞ ദിവസം ബംഗളുരുവിന് എതിരെ നടന്ന മത്സരത്തിൽ 4 ഓവറിൽ 32 റൺസ് വഴങ്ങി 2 വിക്കറ്റുകളാണ് രവി ബിഷ്‌ണോയ് വീഴ്ത്തിയത്. ഈ മത്സരത്തിൽ വ്യത്യസ്‍തമായ ഒരു നേട്ടം താരം സ്വന്തമാക്കിയിരുന്നു. 16 പന്തിൽ 32 റൺസ് നേടിയ കോഹ്‌ലിയെ മനോഹര ഗൂഗ്ലിയിലൂടെ ബിഷ്‌ണോയ് ബൗൾഡ് ആക്കിയിരുന്നു.

ഐപിഎല്ലിൽ 1,089 ദിവസങ്ങൾക്ക് ശേഷമാണ് കോഹ്‌ലി ‘ബൗൾഡ്’ ആകുന്നത്. ഈ നേട്ടമാണ് ബിഷ്‌ണോയ് സ്വന്തമാക്കിയത്. ഇതിന് മുൻപ് 2023-ൽ ചെന്നൈ സൂപ്പർ കിങ്‌സ് താരം ആകാശ് സിങ് ആണ് ഇതിന് മുൻപ് കോഹ്‌ലിയെ ബൗൾഡ് ആക്കിയത്.

ബംഗളൂരുവിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാൻ ആറു വിക്കറ്റിനാണ് ജയിച്ചത്. ബംഗളൂരു മുന്നോട്ടുവെച്ച 202 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ അനായാസം മറികടക്കാനായി. 26 പന്തില്‍ 78 റണ്‍സ് അടിച്ച സൂര്യവംശിയും പുറത്താകാതെ 43 പന്തില്‍ 81 റണ്‍സ് നേടിയ ജുറേലുമാണ് രാജസ്ഥാന് വിജയം അനായാസമാക്കിയത്.

Bishnoi Ends Kohli’s 3-Year Bowled Drought in RR Win Over RCB.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ​ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം