മടുപ്പ് തോന്നുന്നുണ്ടോ? ദിവസം ഉന്മേഷഭരിതമാക്കാൻ ചില വഴികളുണ്ട്

അത്തരം ദിവസങ്ങളിൽ സ്വയം കുറ്റപ്പെടുത്തുന്നതിനേക്കാൾ, മനസ്സിന് ഇഷ്ടമുള്ള ചെറിയ കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്തുകയാണ് വേണ്ടത്.
Selfcare Tips
Selfcare TipsPinterest
Updated on
2 min read

ചില ദിവസങ്ങൾ വല്ലാതെ മടുപ്പ് തോന്നുന്ന അവസ്ഥ ഉണ്ടാകാം. ചെറിയ കാര്യങ്ങൾ പോലും വളരെ ഭാരമുള്ളതായി തോന്നാം. തിരക്കുകൾക്കിടയിലും ഉത്തരവാദിത്തങ്ങൾക്കിടയിലും നമ്മളെ നാം തന്നെ മറന്നു പോകുമ്പോഴാണ് ഇത്തരം മാനസിക ക്ഷീണം കൂടുതൽ അനുഭവപ്പെടുന്നത്. അത്തരം ദിവസങ്ങളിൽ സ്വയം കുറ്റപ്പെടുത്തുന്നതിനേക്കാൾ, മനസ്സിന് ഇഷ്ടമുള്ള ചെറിയ കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്തുകയാണ് വേണ്ടത്. മനസ്സിനെ ശാന്തമാക്കുകയും ദിവസം മുഴുവൻ ഉത്സാഹത്തോടെയുമിരിക്കാൻ ചില വഴികളുണ്ട്.

Selfcare Tips
കെമിക്കൽ ഇല്ലാതെ, ഇൻസ്റ്റന്റ് ഹെയർ ഡൈ വീട്ടിൽ തന്നെ ഉണ്ടാക്കാം

സ്‌പെഷ്യൽ ബ്രേക്ക്ഫാസ്റ്റ്

രാവിലെ ഇഷ്ടപ്പെട്ട പാട്ടുകൾ പ്ലേ ചെയ്യാം. പിന്നെ പതിവിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും സ്‌പെഷ്യൽ വിഭവം തയ്യാറാക്കാം. സ്മൂത്തി, സാൻവിച്ച്, അല്ലെങ്കിൽ ഇതുവരെ പരീക്ഷിക്കാത്ത ഏതെങ്കിലും വിഭവം. പാചകം ഒരു ജോലിയായി കാണാതെ ഒരു ചെറിയ ആഘോഷമാക്കി മാറ്റാം. ഇഷ്ട സംഗീതവും രുചികരമായ ഭക്ഷണവും ചേർന്നാൽ ദിവസം തുടങ്ങുന്നത് തന്നെ കൂടുതൽ ഉന്മേഷത്തോടെയാകും.

Selfcare Tips
മാവ് കുഴയ്ക്കുമ്പോൾ പാലും നെയ്യും; ചപ്പാത്തി സോഫ്റ്റാകാൻ ടിപ്സ്

വീട്ടിൽ തന്നെ ഒരു സ്പാ അനുഭവം

ചർമസംരക്ഷണത്തിനും സ്പായ്ക്കും മറ്റുമായി എപ്പോഴും സലൂണിലേക്ക് പോകണമെന്നില്ല. ഒരു ദിവസം വീട്ടിൽ തന്നെ നിങ്ങൾക്കായി മാറ്റിവെക്കാം. ഹെയർ ഓയിൽ മസാജ്, ഫേസ് മാസ്‌ക്, ബോഡി സ്‌ക്രബ്, ചൂടുവെള്ളത്തിലുള്ള കുളി, നഖം മിനുക്കി നെയിൽപോളിഷ് ഇടൽ... ഇതെല്ലാം തന്നെ മനസ്സിനും ശരീരത്തിനും ഒരു പോലെ ആശ്വാസം നൽകും. സുഗന്ധമുള്ള മെഴുകുതിരി കത്തിച്ച് കോഫി ഡേറ്റ് നടത്താം. ഇഷ്ടപ്പെട്ട ചായയോ കാപ്പിയോ പ്രിയപ്പെട്ടവർക്കൊപ്പം പങ്കുവെച്ച് കുടിക്കുന്നതും സ്‌പെഷ്യലാണ്.

സോളോ ഡേറ്റ്

ചിലർക്ക് പുറത്തുപോകുമ്പോൾ എപ്പോഴും കൂടെയൊരാളു വേണം. ഷോപ്പിങ്ങിനായാലും ഭക്ഷണം കഴിക്കാനായാലും യാത്ര പോവാനാണെങ്കിലും സുഹൃത്തിനൊപ്പമോ പങ്കാളിക്കൊപ്പമോ പോകാൻ ഇഷ്ടപ്പെടുന്നവരാവാം. എന്നാൽ ഇടയ്‌ക്കെങ്കിലും ഒറ്റയ്ക്ക്, നിങ്ങൾക്കിഷ്ടമുള്ള റെസ്റ്റോറന്റിൽ പോയി ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചുനോക്കൂ. കാണാൻ ആഗ്രഹിച്ച സിനിമ ഒറ്റയ്ക്ക് കാണൂ. ഒരു പുസ്തകശാലയിലോ കഫേയിലോ ഒറ്റയ്ക്കിരുന്ന് സമയം ചെലവഴിക്കാം.

ഇഷ്ടമുള്ള ഹോബി

ഇഷ്ടങ്ങൾ എല്ലാവർക്കും വ്യത്യസ്തമായിരിക്കും. അവയെ നിങ്ങൾ ഹോബിയാക്കിയാൽ അത് മനസ്സിന് ആശ്വാസവും സന്തോഷവും നൽകും. അത് പെർഫക്ട് ആയിരിക്കണമെന്നില്ല, നിങ്ങളുടെ സന്തോഷമാണ് പ്രധാനം.

ഡിജിറ്റൽ ലോകത്തിൽ നിന്ന് ഒരു ചെറിയ ഇടവേള

മൊബൈൽ ഫോൺ കുറച്ചു നേരത്തേക്ക് മാറ്റിവയ്ക്കാം. സോഷ്യൽ മീഡിയ സ്‌ക്രോളിങ്ങിൽ നിന്ന് വിട്ടു നിന്ന് പകരം വീടിന് പുറത്തോ ടെറസിലോ ചെറിയൊരു നടത്തമാവാം. ചെടികൾക്ക് വെള്ളമൊഴിക്കാം. ചുറ്റുപാടുകൾ ശ്രദ്ധിക്കാം. ഇത്തരത്തിലുള്ള ചെറിയ ഡിജിറ്റൽ ഡിറ്റോക്‌സ് പോലും മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കും.

ആകാശവും നക്ഷത്രങ്ങൾ

രാത്രിയിൽ കുറച്ചുസമയം മുറ്റത്തിരുന്ന് ആകാശം നോക്കൂ. നക്ഷത്രങ്ങളെ നിരീക്ഷിക്കൂ. മനസ്സിനെ ശാന്തമാക്കാനും ചിന്തകളെ ക്രമപ്പെടുത്താനും ഇത് സഹായിക്കും. ഒരു ചെറിയ ഡയറിയിൽ അന്നത്തെ അനുഭവങ്ങളോ നന്ദിയുള്ള കാര്യങ്ങളോ കുറിച്ചുവയ്ക്കുന്നതും നല്ല ശീലമാണ്.

മനസ്സ് സന്തോഷിപ്പിക്കുന്ന കുറച്ച് ചെറിയ ശീലങ്ങൾ കൂടി

  • ഇഷ്ടപ്പെട്ട പുസ്തകം വായിക്കാം.

  • ഒരു ചെടി നട്ടുപിടിപ്പിക്കുകയോ നിലവിലുള്ള ചെടികളെ പരിപാലിക്കുകയോ ചെയ്യാം.

  • നന്ദിയുള്ള മൂന്ന് കാര്യങ്ങൾ ഓരോ ദിവസവും എഴുതിവയ്ക്കാം.

  • പ്രിയപ്പെട്ട വളർത്തുമൃഗത്തോടൊപ്പം സമയം ചെലവഴിക്കാം.

  • അല്പസമയം നൃത്തം ചെയ്യുകയോ ലഘുവായ വ്യായാമം ചെയ്യുകയോ ആവാം.

എല്ലാ ദിവസവും ഒരുപോലെ ആയിരിക്കില്ല. ചില ദിവസങ്ങളിൽ മനസ്സ് ക്ഷീണിക്കുന്നത് സ്വാഭാവികമാണ്. അത്തരം സമയങ്ങളിൽ സ്വയം സ്‌നേഹിക്കാനും ചെറിയ സന്തോഷങ്ങൾ കണ്ടെത്താനും ശ്രമിക്കുക. നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾക്കായി ദിവസത്തിൽ കുറച്ചുസമയം മാറ്റിവെക്കുന്നത് ആഡംബരമല്ല, മറിച്ച് മാനസികാരോഗ്യം സംരക്ഷിക്കാനുള്ള ഒരു നല്ല ശീലമാണ്. ചെറിയ മാറ്റങ്ങൾ പോലും വലിയ സന്തോഷങ്ങൾക്ക് വഴിയൊരുക്കും.

Selfcare Tips
രണ്ടു മിനിറ്റിൽ ഉയർന്ന രക്തസമ്മർദം കുറയ്ക്കാം, കാർഡിയോളജിസ്റ്റ് പറയുന്നത് കേൾക്കൂ
Selfcare Tips
ഉറക്കക്കുറവ്, മൂഡ് സ്വിങ്സ് മാറ്റിയെടുക്കാം; ആർത്തവവിരാമം ആരോഗ്യകരമായ ജീവിതശൈലിയിലൂടെ...
Selfcare Tips
പാൻക്രിയാസ് കാൻസർ; ഈ ഏഴ് ലക്ഷണങ്ങൾ അവ​ഗണിക്കരുത്
Summary

Selfcare techniques: tips to stay energic and happy all the day

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com