മാവ് കുഴയ്ക്കുമ്പോൾ പാലും നെയ്യും; ചപ്പാത്തി സോഫ്റ്റാകാൻ ടിപ്സ്

മാവ് കുഴയ്ക്കുമ്പോൾ എണ്ണയോ നെയ്യോ ചേർക്കുന്നതും മാവ് സോഫ്റ്റ് ആകാൻ സഹായിക്കും.
how to make chapathi more soft
how to make chapathi more softPinterest
Updated on
1 min read

ബ്രേക്ക്ഫാസ്റ്റിനും ഡിന്നറിനും വൈരുന്നേരത്തെ സ്നാക്സിനും വരെ സെറ്റാണ് ചപ്പാത്തി. എന്നാൽ ഉണ്ടാക്കുന്ന ചപ്പാത്തി, മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കട്ടിയാകുന്നത് പലരും നേരിടുന്ന പ്രശ്നമാണ്. ഇനി ടെന്‍ഷന്‍ വേണ്ട, ദിവസം മുഴുവന്‍ ചപ്പാത്തി ഫ്രഷ് ആയി ഇരിക്കാന്‍ വഴിയുണ്ട്.

മാവ് കുഴയ്ക്കുമ്പോൾ

പാൽ: ചപ്പാത്തിക്ക് മാവ് കുഴയ്ക്കുമ്പോൾ അൽപം പാലു കൂടി ചേർത്താൽ ചപ്പാത്തി കൂടുതൽ മൃദുവാകാനും കൂടുതൽ നേരം ഈർപ്പമുള്ളതാക്കാനും സഹായിക്കും. രുചിയുടെ കാര്യത്തിലും ഇത് നല്ല രീതിയാണ്.

നെയ്യ് അല്ലെങ്കിൽ എണ്ണ: മാവ് കുഴയ്ക്കുമ്പോൾ എണ്ണയോ നെയ്യോ ചേർക്കുന്നതും മാവ് സോഫ്റ്റ് ആകാൻ സഹായിക്കും.

how to make chapathi more soft
11 മാസം കൊണ്ട് 32 കിലോ കുറച്ചു! വീട്ടമ്മയുടെ വേയ്റ്റ് ലോസ് ടിപ്സ് വൈറൽ, 5 ഭക്ഷണങ്ങൾ ഒഴിവാക്കി

സമയമെടുത്തു മാവ് കുഴയ്ക്കുന്നത് മാവ് കൂടുതൽ മൃദുവാക്കും. കുഴച്ച ശേഷം വൃത്തിയുള്ള നനഞ്ഞ തുണി കൊണ്ട് മൂടിവയ്ക്കാം. 20 മിനിറ്റെങ്കിലും മാവ് വിശ്രമിക്കാൻ അനുവദിക്കുക. മാവിലെ ഗ്ലൂട്ടൻ അയയുകയും ദ്രാവകത്തെ നന്നായി വലിച്ചെടുക്കുകയും ചെയ്യും. ഇത് ചപ്പാത്തിയെ കൂടുതൽ മൃദുവാക്കും.

how to make chapathi more soft
പാവൽ മുതൽ തുളസി വരെ; പാമ്പുകളെ അകറ്റിനി‍ർത്താൻ വീട്ടിൽ വളർത്തേണ്ട ചെടികൾ

ചപ്പാത്തി തവ നന്നായി ചൂടായ ശേഷം മാത്രം ചപ്പാത്തി പരത്തിയത് ചുട്ടെടുക്കുക. ചപ്പാത്തി പെട്ടെന്ന് എടുത്താൽ ഉണങ്ങിപ്പോകും, കൂടുതൽ നേരം വെച്ചാൽ കട്ടിയാകും. ചപ്പാത്തി വീർത്ത് തിരിച്ച് പഴയ അവസ്ഥയിലേക്ക് വന്ന്, രണ്ട് വശത്തും ഗോൾഡൻ നിറത്തിലുള്ള പുള്ളികൾ വരുമ്പോൾ ചപ്പാത്തി എടുക്കുക.

ചപ്പാത്തി സൂക്ഷിക്കേണ്ട രീതി

ചപ്പാത്തി ചുട്ടെടുത്ത് നേരെ പാത്രത്തിലാക്കി അടച്ചു വയ്ക്കരുത്. ദീർഘനേരം ഫ്രഷ് ആയിരിക്കാൻ, ചൂടാറിയ ചപ്പാത്തി ഒരു വൃത്തിയുള്ള കോട്ടൺ തുണിയിലോ പേപ്പർ ടവ്വലിലോ പൊതിഞ്ഞു ഒരു എയർടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കാവുന്നതാണ്. ഇത് ഈർപ്പം നഷ്ടപ്പെടാതെ ചപ്പാത്തിയെ മണിക്കൂറുകളോളം മൃദുവായി നിലനിർത്താൻ സഹായിക്കും.

how to make chapathi more soft
ഭക്ഷണം കഴിച്ച ശേഷം കിടക്കരുത്, ഷു​ഗ‍ർ സ്പൈക്ക് നിയന്ത്രിക്കാൻ, 15 മിനിറ്റ് റൂട്ടീൻ
how to make chapathi more soft
ബയോട്ടിൻ സപ്ലിമെന്റിന് പകരം സൂര്യകാന്തി വിത്തുകൾ; മുടി വളരാൻ സഹായിക്കുന്ന 6 ഭക്ഷണങ്ങൾ
how to make chapathi more soft
ബ്രേക്ക്ഫാസ്റ്റിന് പുഴുങ്ങിയ മുട്ട മാത്രം കഴിച്ചിട്ടു പോകുന്നവരാണോ? ഇക്കാര്യം അറിയാതെ പോകരുത്
Summary

How to make chapathi more soft

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com