രണ്ടു മിനിറ്റിൽ ഉയർന്ന രക്തസമ്മർദം കുറയ്ക്കാം, കാർഡിയോളജിസ്റ്റ് പറയുന്നത് കേൾക്കൂ

ശ്വാസം അകത്തേക്ക് എടുക്കുന്നതിനേക്കാൾ കൂടുതൽ സമയം എടുത്ത് പുറത്തേക്ക് വിടുമ്പോൾ, അത് ശരീരത്തെ ശാന്തമാക്കുന്ന പ്രതികരണങ്ങളെ ഉത്തേജിപ്പിക്കുന്നു.
Breathing Exercise for High BP
Breathing Exercise for High BPPinterest
Updated on
2 min read

ന്ന് ഉയർന്ന രക്തസമ്മർദം അഥവാ ഹൈപ്പർടെൻഷൻ എന്നത് വളരെ സാധാരണമായിരിക്കുകയാണ്. എന്നാൽ കൃത്യസമയത്ത് നിയന്ത്രിച്ചില്ലെങ്കിൽ ഹൃദയാഘാതം മുതൽ ഹൃദയസ്തംഭനം വരെയുള്ള ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. രക്തസമ്മർദം നിയന്ത്രിക്കാൻ മരുന്നുകളും ഡോക്ടറുടെ നിർദേശങ്ങളും കൃത്യമായി പാലിക്കേണ്ടത് അത്യാവശ്യമാണെങ്കിലും, ജീവിതശൈലിയിൽ വരുത്തുന്ന ചില മാറ്റങ്ങൾ ഇതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.

Breathing Exercise for High BP
കെമിക്കൽ ഇല്ലാതെ, ഇൻസ്റ്റന്റ് ഹെയർ ഡൈ വീട്ടിൽ തന്നെ ഉണ്ടാക്കാം

വീട്ടിലിരുന്ന് കൊണ്ട് വെറും രണ്ട് മിനിറ്റിനുള്ളിൽ രക്തസമ്മർദം സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കുന്ന ഒരു ലളിതമായ ശ്വസന വ്യായാമം പരിചയപ്പെടുത്തുകയാണ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റായ ഡോ.സഞ്ജയ് ഭോജ്‌രാജ്. പകൽ സമയത്തെ ജോലിത്തിരക്കുകൾക്കിടയിൽ തന്റെ ബിപി കൂടുമ്പോൾ താൻ കോഫി കുടിക്കാറില്ലെന്നും പകരം ഈ വിദ്യയാണ് പ്രയോഗിക്കാറുള്ളതെന്നും അദ്ദേഹം പറയുന്നു.

Breathing Exercise for High BP
മാവ് കുഴയ്ക്കുമ്പോൾ പാലും നെയ്യും; ചപ്പാത്തി സോഫ്റ്റാകാൻ ടിപ്സ്

ടൂ മിനിറ്റ് ടെക്നിക്

ഇത് ചെയ്യുക വളരെ എളുപ്പമാണ്. നിങ്ങളുടെ മൂക്കിലൂടെ നാല് സെക്കൻഡ് നേരം ശ്വാസം അകത്തേക്ക് എടുക്കുക. തുടർന്ന് ആറ് മുതൽ എട്ട് സെക്കൻഡ് വരെ സമയമെടുത്ത് ശ്വാസം പൂർണമായും പുറത്തേക്ക് വിടുക. ഈ രീതി തുടർച്ചയായി രണ്ട് മിനിറ്റ് നേരം ആവർത്തിക്കുക.

ശ്വാസം അകത്തേക്ക് എടുക്കുന്നതിനേക്കാൾ കൂടുതൽ സമയം എടുത്ത് പുറത്തേക്ക് വിടുമ്പോൾ, അത് ശരീരത്തെ ശാന്തമാക്കുന്ന പ്രതികരണങ്ങളെ ഉത്തേജിപ്പിക്കുന്നു. ഇത് രക്തക്കുഴലുകളിലെ പ്രതിരോധം കുറയ്ക്കുകയും മിനിറ്റുകൾക്കകം സിസ്റ്റോളിക് പ്രഷർ താഴാൻ സഹായിക്കുകയും ചെയ്യും.

വെറുമൊരു സിദ്ധാന്തം മാത്രമല്ല ഇത്, കൃത്യമായ ശാസ്ത്രീയ പഠനങ്ങളുടെ പിന്തുണയോടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കുന്നത്. തുടർച്ചയായി ഈ ശ്വസന വ്യായാമം ശീലിക്കുന്നത് സിസ്റ്റോളിക് പ്രഷർ 5 മുതൽ 10 mmHg വരെ കുറയ്ക്കാൻ സഹായിക്കുമെന്ന് വിവിധ ക്ലിനിക്കൽ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ചില പ്രാരംഭ ഘട്ട മരുന്നുകൾ നൽകുന്ന അതേ ഫലമാണ് ഈ ലളിതമായ ശ്വസന രീതിയിലൂടെ ലഭിക്കുന്നത്.

രക്തസമ്മർദം എന്ന് കേൾക്കുമ്പോൾ തന്നെ പലരും ഉപ്പിന്റെ ഉപയോഗത്തെ മാത്രമാണ് കുറ്റം പറയുക. എന്നാൽ നമ്മുടെ നാഡീവ്യൂഹവുമായും മാനസികാവസ്ഥയുമായും ഇതിന് വലിയ ബന്ധമുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അമിതമായ മാനസിക സമ്മർദം, ഇൻസുലിൻ പ്രതിരോധം, കൃത്യമല്ലാത്ത ഉറക്കം, ശരീരത്തിലെ ആന്തരിക കൊഴുപ്പ് എന്നിവയെല്ലാം രക്തസമ്മർദം ഉയരുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളാണ്.

Breathing Exercise for High BP
മുപ്പതു മുതൽ ശ്രദ്ധിക്കണം, ഒരു പ്രായം കഴിഞ്ഞാൽ സ്ത്രീകൾക്ക് പ്രോട്ടീൻ അത്യാവശ്യമെന്ന് ജ്യോതിക
Breathing Exercise for High BP
ഉറക്കക്കുറവ്, മൂഡ് സ്വിങ്സ് മാറ്റിയെടുക്കാം; ആർത്തവവിരാമം ആരോഗ്യകരമായ ജീവിതശൈലിയിലൂടെ...
Breathing Exercise for High BP
പാൻക്രിയാസ് കാൻസർ; ഈ ഏഴ് ലക്ഷണങ്ങൾ അവ​ഗണിക്കരുത്
Summary

Breathing Exercise: Two minute technique for preventing high blood pressure

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com