മുപ്പതു മുതൽ ശ്രദ്ധിക്കണം, ഒരു പ്രായം കഴിഞ്ഞാൽ സ്ത്രീകൾക്ക് പ്രോട്ടീൻ അത്യാവശ്യമെന്ന് ജ്യോതിക

ഒരു പ്രായം കഴിഞ്ഞാൽ പ്രോട്ടീൻ അത്യാവശ്യമാണെന്നാണ് ഞാൻ കരുതുന്നത്
Jyothika About Protien
Jyothika About ProtienInstagram
Updated on
2 min read

രു പ്രായം കഴിഞ്ഞാൽ സ്ത്രീകൾക്ക് പ്രോട്ടീൻ എത്രത്തോളം ആവശ്യമാണെന്നതിനെ കുറിച്ച് അടുത്തിടെ നടി ജ്യോതിക പങ്കുവച്ചിരുന്നു. 'പ്രോട്ടീൻ ശരീരത്തിന് നല്ലതാണ്. ശരീരഭാരത്തിന് അനുസരിച്ച് ഒരു കിലോഗ്രാമിന് ഒരു ഗ്രാം എന്ന തോതിൽ പ്രോട്ടീൻ കഴിക്കേണ്ടതുണ്ട്. ഇത് സ്ത്രീകൾക്ക് വളരെ പ്രധാനമാണ്. ഏത് രൂപത്തിൽ കഴിക്കണം എന്നത് നിങ്ങളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്.

Jyothika About Protien
കെമിക്കൽ ഇല്ലാതെ, ഇൻസ്റ്റന്റ് ഹെയർ ഡൈ വീട്ടിൽ തന്നെ ഉണ്ടാക്കാം

ചിക്കൻ, മുട്ട എന്നിവ പോലുള്ള സസ്യേതര ഭക്ഷണങ്ങളോ അതോ പ്രോട്ടീൻ ഷേക്കുകൾ പോലുള്ള സസ്യഭക്ഷണങ്ങളോ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. എന്നാൽ ഒരു പ്രായം കഴിഞ്ഞാൽ പ്രോട്ടീൻ അത്യാവശ്യമാണെന്നാണ് ഞാൻ കരുതുന്നത്'- ട്വീക്ക് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ജ്യോതിക പറഞ്ഞു.

Jyothika About Protien
മാവ് കുഴയ്ക്കുമ്പോൾ പാലും നെയ്യും; ചപ്പാത്തി സോഫ്റ്റാകാൻ ടിപ്സ്

പ്രായമാകുന്തോറും ശരീരത്തിലെ മസിൽ മാസും കരുത്തും സ്വാഭാവികമായി കുറയാൻ തുടങ്ങുന്നു. ഇതിനെ ഏജ് റിലേറ്റഡ് മസിൽ ലോസ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഏതാണ് 30 വയസ്സു ആകുമ്പോൾ മുതൽ ഇത് ആരംഭിക്കുന്നു. 50-കൾ ശേഷം ഇതിന്റെ വേഗത വർധിക്കുന്നു.

പേശികളെ നിലനിർത്താനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗമുക്തിക്കും രോഗപ്രതിരോധ ശേഷി നിലനിർത്താനും പ്രോട്ടീൻ സഹായിക്കുന്നു. പലരും, പ്രത്യേകിച്ച് സ്ത്രീകൾ, തങ്ങളുടെ ദൈനംദിന പ്രോട്ടീൻ ആവശ്യകത എത്രയാണെന്ന് തിരിച്ചറിയാതെ പോകുന്നു.

പ്രായമാകുമ്പോൾ പ്രോട്ടീന്റെ ആവശ്യകത കൂടുന്നു

ചെറുപ്പകാലത്തെ അപേക്ഷിച്ച് പ്രായമാകുമ്പോൾ പേശികൾക്ക് പ്രോട്ടീനെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയില്ല. 'ഇതിനർത്ഥം പ്രായമായവർക്ക് മസിൽ മാസും കരുത്തും നിലനിർത്താൻ അൽപം കൂടുതൽ പ്രോട്ടീൻ ആവശ്യമാണ് എന്നാണ്. കൃത്യമായ അളവിലുള്ള പ്രോട്ടീൻ ഭക്ഷണത്തോടൊപ്പം പതിവ് ശാരീരിക വ്യായാമങ്ങളും കൂടിയുണ്ടെങ്കിൽ, പ്രായമാകുമ്പോഴും സജീവമായും ഊർജസ്വലമായും ജീവിക്കാൻ ആളുകളെ ഇത് സഹായിക്കും.

എത്ര പ്രോട്ടീൻ കഴിക്കണം?

പ്രായം, ശരീരഭാരം, ശാരീരിക അധ്വാനം, ആരോഗ്യസ്ഥിതി എന്നിവയെ ആശ്രയിച്ച് ആവശ്യകതകൾ വ്യത്യാസപ്പെടുന്നു. ആരോഗ്യമുള്ള ഒരു മുതിർന്ന വ്യക്തിക്ക് പ്രതിദിനം ശരീരഭാരത്തിന്റെ ഒരു കിലോഗ്രാമിന് ഏകദേശം 0.8 മുതൽ 1 ഗ്രാം വരെ പ്രോട്ടീൻ ആവശ്യമാണ്. പ്രായമായവരിൽ, പ്രത്യേകിച്ച് ശാരീരികമായി സജീവമായിരിക്കുന്നവരിലോ രോഗങ്ങളിൽ നിന്ന് മുക്തരാകുന്നവരിലോ, ഇത് ഒരു കിലോഗ്രാമിന് 1.0 മുതൽ 1.2 ഗ്രാം വരെയായി വർധിച്ചേക്കാം.

നമ്മുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീന്റെ അളവ് വർധിപ്പിക്കാനുള്ള എളുപ്പവഴികൾ?

പരിപ്പുവർഗങ്ങൾ, ബീൻസ്, കടല, പനീർ, തൈര്, പാൽ, സോയ ഉൽപ്പന്നങ്ങൾ, മുട്ട, മീൻ, കൊഴുപ്പ് കുറഞ്ഞ ഇറച്ചി തുടങ്ങിയ ദൈനംദിന ഭക്ഷണങ്ങളിലൂടെ പ്രോട്ടീൻ ഉൾപ്പെടുത്താം. പ്രോട്ടീൻ മുഴുവൻ ഒരൊറ്റ നേരത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് പകരം അത് പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയിലായി വീതം വെക്കുന്നതാണ് നല്ലത്. ഭക്ഷണത്തിൽ തൈര് ചേർക്കുക, ലഘുഭക്ഷണങ്ങളിൽ മുളപ്പിച്ച ധാന്യങ്ങൾ ഉൾപ്പെടുത്തുക, പ്രഭാതഭക്ഷണത്തിന് മുട്ട കഴിക്കുക തുടങ്ങിയ ചെറിയ മാറ്റങ്ങൾ വലിയ വ്യത്യാസം ഉണ്ടാക്കും.

Jyothika About Protien
73 വർഷം 'ഇരുമ്പുശ്വാസകോശത്തി'ൽ അതിജീവനം, അവസാന പോളിയോ ബാധിത മാർത്ത അന്തരിച്ചു
Jyothika About Protien
40 കഴിഞ്ഞോ? നിർബന്ധമായും ചെയ്യേണ്ട ആരോ​ഗ്യ പരിശോധനകൾ
Jyothika About Protien
ഉറക്കക്കുറവ്, മൂഡ് സ്വിങ്സ് മാറ്റിയെടുക്കാം; ആർത്തവവിരാമം ആരോഗ്യകരമായ ജീവിതശൈലിയിലൂടെ...
Summary

Actress Jyothika bats for protien after certain age

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com