ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിനിടെ സൺറൈസേഴ്സ് ആരാധകൻ കൂടോത്രം ചെയ്‌തെന്ന് ആരോപണം. സൺറൈസേഴ്സ് ഉയർത്തിയ 194 റൺസ് ലക്ഷ്യം പിന്തുടരുക ആയിരുന്നു ചെന്നൈ. സ്കോർ 154/7 എന്ന നിലയിൽ നിൽക്കുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. മത്സരം ചെന്നൈയുടെ വരുതിയിലാക്കാൻ കഴിവുള്ള ദുബെ ആയിരുന്നു ക്രീസിൽ.
ഈ സമയത്ത് സൺറൈസേഴ്സ് ആരാധകൻ എന്ന് അവകാശപ്പെടുന്നയാൾ ഒരു നാരങ്ങാ കയ്യിലെടുക്കുന്നു. അതിനെ ചുണ്ടോട് ചേർത്ത് പിടിച്ചു എന്തൊക്കെയോ പറയുന്നു. തുടർന്ന് അദ്ദേഹം കൈ ചൂണ്ടി ബാറ്റ് ചെയ്യാൻ തയ്യാറെടുക്കുന്ന ദുബെയുടെ ദിശയിലേക്ക് ഒരു പ്രത്യേക ആംഗ്യം കാണിക്കുകയും ചെയ്തു. സാക്കിബ് ഹുസൈൻ എറിഞ്ഞ തൊട്ടടുത്ത പന്തിൽ ദുബെ ബൗൾഡ്.
ഇത് കണ്ട് കൂടോത്രം ചെയ്‌തെന്ന് പറയുന്ന ആൾ പൊട്ടിച്ചിരിക്കുകയും ചെയ്തു. ഈ മത്സരത്തിൽ പത്ത് റൺസിന് ചെന്നൈ തോൽക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ച ആയി മാറിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates