സര്‍ഫ്രാസ് അഹ്മദ്, വിരാട് കോഹ്‌ലി/ഫയല്‍ ചിത്രം 
Sports

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ബ്ലാങ്ക് ചെക്കാണ് പാകിസ്ഥാനെ കാത്തിരിക്കുന്നത്, അവര്‍ക്ക് നമ്മെ തകര്‍ക്കാനാവും: റമീസ് രാജ

ഇന്ത്യ വിചാരിച്ചാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് പിസിബി ചെയര്‍മാന്‍ റമീസ് രാജ

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ഇന്ത്യ വിചാരിച്ചാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് പിസിബി ചെയര്‍മാന്‍ റമീസ് രാജ. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ പാകിസ്ഥാന്‍ തോല്‍പ്പിച്ചാല്‍ ബ്ലാങ്ക് ചെക്കാണ് പാകിസ്ഥാനെ കാത്തിരിക്കുന്നതെന്നും റമീസ് രാജ ആരോപിച്ചു. 

ഐസിസി ഫണ്ടിങ്ങിന്റെ 90 ശതമാനവും വരുന്നത് ഇന്ത്യയില്‍ നിന്നാണ്. ഐസിസിയില്‍ നിന്നുള്ള 50 ശതമാനം ഫണ്ടിലൂടെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് പ്രവര്‍ത്തിക്കുന്നത്. ഐസിസിക്കുള്ള ഫണ്ട് ഇന്ത്യ നല്‍കാതിരുന്നാല്‍ ഐസിസിയില്‍ നിന്ന് പാകിസ്ഥാന് ലഭിക്കുന്ന ഫണ്ടും നിലയ്ക്കുകയും അത് പാക് ക്രിക്കറ്റിന്റെ തകര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്യും, റമീസ് രാജ പറഞ്ഞു. 

ഈ വരുന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ പാകിസ്ഥാന്‍ തോല്‍പ്പിച്ചാല്‍ പിസിബിക്കായി ബ്ലാങ്ക് ചെക്കായിരിക്കും ലഭിക്കുക എന്ന് ഒരു പ്രധാന ഇന്‍വെസ്റ്റര്‍മാരില്‍ ഒരാള്‍ എന്നോട് പറഞ്ഞു. നമ്മുടെ ക്രിക്കറ്റ് ഇക്കണോമി ശക്തമാണ് എങ്കില്‍ നമ്മളെ ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് ടീമുകള്‍ ചെയ്തത് പോലെ ഉപയോഗിച്ച ശേഷം വലിച്ചെറിയാന്‍ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. 

പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് അവസാന നിമിഷം ന്യൂസിലാന്‍ഡും ഇംഗ്ലണ്ടും പിന്മാറിയിരുന്നു. പാകിസ്ഥാനില്‍ പര്യടനത്തിന് എത്തിയ ടീം ആദ്യ ഏകദിനത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പിലുള്ളപ്പോഴാണ് പരമ്പരയില്‍ നിന്ന് പിന്മാറിയത്. 

സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചാണ് കിവീസ് ടീം നാടുവിട്ടത്. ഇതിന് പിന്നില്‍ പാകിസ്ഥാന് എതിരായ അന്താരാഷ്ട്ര ഗൂഡാലോചനയാണ് എന്ന ആക്ഷേപം പാകിസ്ഥാന്‍ ഉയര്‍ത്തിയിരുന്നു. പിന്നാലെ സുരക്ഷാ കാരണങ്ങളാല്‍ പാകിസ്ഥാന്‍ പര്യടനം ഉപേക്ഷിക്കുകയാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി; മുന്‍കൂര്‍ അനുമതി തേടി സര്‍ക്കാരിന് ശുപാര്‍ശ

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഒരു കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 74 lottery result

ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; ക്രുണാലും ടീമിൽ!