ബ്ലാസ്റ്റേഴ്‌സ് ടീം  എക്‌സ്‌
Sports

ഡ്യൂറന്‍ഡ് കപ്പിൽ മുംബൈ സിറ്റിക്കെതിരെ തകർപ്പൻ ജയം; വയനാടിന് സമർപ്പിച്ച് ബ്ലാസ്റ്റേഴ്സ്

നമുക്ക് ഒരുമിച്ച് നില്‍ക്കാമെന്നും ഒരുമിച്ച് അതിജീവിക്കാമെന്നും ബ്ലാസ്റ്റേഴ്‌സ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയെ എതിരില്ലാത്ത എട്ടു ഗോളിന് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. വിദേശ താരങ്ങളായ നോഹ് സദോയിയും ക്വാമ പെപ്രയും ഹാട്രിക് നേടി. പകരക്കാരനായി ഇറങ്ങിയ ഇഷാൻ പണ്ഡിത രണ്ടു ​ഗോളും നേടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കറുത്ത ആംബാൻഡ് ധരിച്ചാണ് ബ്ലാസ്റ്റേഴ്സ് കളിക്കിറങ്ങിയത്. പുതിയ പരിശീലകന്‍ മികേല്‍ സ്റ്റോറെയുടെ കീഴിൽ ആദ്യമത്സരമാണ് ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്.

മിന്നും വിജയം ടീം ഉരുള്‍പൊട്ടലില്‍ ഉള്ളുതകര്‍ന്ന വയനാടിന് സമര്‍പ്പിച്ചു. ഇത് വയനാടിനായെന്ന ക്യാപ്ഷനോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. നമുക്ക് ഒരുമിച്ച് നില്‍ക്കാമെന്നും ഒരുമിച്ച് അതിജീവിക്കാമെന്നും ബ്ലാസ്റ്റേഴ്‌സ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

പുതിയ മൺചട്ടി വാങ്ങിയോ? എളുപ്പത്തിൽ മയക്കി എടുക്കാം

മുളപ്പിച്ച ധാന്യങ്ങൾ 'പച്ച'യ്ക്ക് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമാണോ?

ശ്രേയാംസ്‌ കുമാറില്ല, കല്‍പ്പറ്റയില്‍ അനില്‍ കുമാര്‍, ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

'വീട്ടിലേക്ക് ഭാര്യ രണ്ട് ഇൻഡക്ഷൻ അടുപ്പ് വാങ്ങിയിട്ടുണ്ട്, നിങ്ങളും വാങ്ങിച്ചു വച്ചോ ഒരെണ്ണം'; എൽപിജി പ്രതിസന്ധിയെക്കുറിച്ച് അക്ഷയ് കുമാർ

SCROLL FOR NEXT