കമ്മിന്‍സ് എക്സ്
Sports

ഇന്ത്യയെ കാത്ത് കമ്മിന്‍സ്; 2 മാസം ക്രിക്കറ്റ് കളിക്കില്ല

ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിയില്‍ മിന്നും ഫോം ലക്ഷ്യം

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യക്കെതിരായ ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുക്കല്‍ ലക്ഷ്യമിട്ട് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. ഈ വര്‍ഷം അവസാനമാണ് പോരാട്ടം. ഇതിന്റെ ഭാഗമായി താരം 8 ആഴ്ച (2 മാസം) വിശ്രമം എടുക്കാന്‍ തീരുമാനിച്ചു.

അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റ് പോരാട്ടത്തില്‍ ആദ്യമായി പങ്കെടുത്ത ശേഷം താരം ഓസ്‌ട്രേലിയയില്‍ ഈയടുത്താണ് തിരിച്ചെത്തിയത്. അടുത്ത മാസം നടക്കുന്ന യുകെ പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റ് ടീമില്‍ കമ്മിന്‍സ് ഉണ്ടാകില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജോലി ഭാരം മുന്‍നിര്‍ത്തി താരത്തിന്റെ ആവശ്യത്തെ ക്രിക്കറ്റ് ഓസ്‌ട്രേലിയ അനുഭാവം പൂര്‍വം പരിഗണിച്ചതോടെയാണ് താരം വിശ്രമിക്കാന്‍ ഒരുങ്ങുന്നത്. തിരിച്ചു വരവുകള്‍ എല്ലാ സമയത്തും പുതുമയോടെ ആയിരിക്കും എന്നാണ് താരം ഇടവേളയെ കുറിച്ച് പ്രതികരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും