ഫോട്ടോ: ട്വിറ്റർ 
Sports

ഒടുവില്‍ അത് സംഭവിച്ചു; രണ്ട് വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ സാഞ്ചോയെ സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

ഒടുവില്‍ അത് സംഭവിച്ചു; രണ്ട് വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ സാഞ്ചോയെ സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമം. ബുണ്ടസ് ലീഗ ക്ലബ് ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് ഇംഗ്ലീഷ് താരം ജഡോന്‍ സാഞ്ചോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് ചേക്കേറി. താരത്തിന്റെ ക്ലബ് മാറ്റം സംബന്ധിച്ച് ഒദ്യോഗിക സ്ഥിരീകരണം വന്നു. താരം ക്ലബ് വിടുന്നതായി ഡോര്‍ട്മുണ്ടും എത്തുന്നത് വ്യക്തമാക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡും സ്ഥിരീകരിച്ചു. 

നീണ്ട രണ്ട് വര്‍ഷത്തെ ശ്രമത്തിനു ശേഷമാണ് സാഞ്ചോയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൈന്‍ ചെയ്യുന്നത്. യുനൈറ്റഡ്, താരവുമായും ഡോര്‍ട്മുണ്ടുമായും കരാറില്‍ എത്തിയതായി ക്ലബ് അറിയിച്ചു. 85 മില്യണ്‍ യൂറോയ്ക്ക് ആണ് 21കാരനുമായി റെഡ് ഡെവിള്‍സ് കരാറിലെത്തിയിരിക്കുന്നത്.

ജഡോന്‍ സാഞ്ചോയെ കൈമാറുന്നതിനായി ബോറുസിയ ഡോര്‍ട്മുണ്ടുമായി തത്വത്തില്‍ ധാരണയിലെത്തിയതായി മാഞ്ചസ്റ്റര്‍ വ്യക്തമാക്കി. 2017ലാണ് സാഞ്ചോ ഡോര്‍ട്മുണ്ടിലെത്തുന്നത്. 

യൂറോ കപ്പിന് ശേഷം കരാര്‍ ഒപ്പിടല്‍, മെഡിക്കല്‍ എന്നിവ പൂര്‍ത്തിയാകും. കഴിഞ്ഞ സീസണില്‍ യുനൈറ്റഡിനോട് 120 മില്യണ്‍ യൂറോ ജര്‍മന്‍ ക്ലബ് ആവശ്യപ്പെട്ടിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരത്തിന് 2026വരെയുള്ള കരാര്‍ ആണ് നല്‍കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള്‍ അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

ഓഫീസ് കസേരകളിൽ നിന്ന് സ്മാർട്ട്‌ഫോണുകളിലേക്ക്: ആധുനിക ശീലങ്ങൾ നട്ടെല്ലിന്റെ ആരോഗ്യത്തെ എങ്ങനെ തകരാറിലാക്കുന്നു?

മണ്ഡല പുനർനിർണയവും വനിതാ സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഒക്ടോബറിൽ ചേരാൻ സാധ്യത

മഞ്ഞ് പുതച്ച് യുഎഇ, കാഴ്ച മറക്കുന്ന മൂടല്‍മഞ്ഞില്‍ മുന്നറിയിപ്പ്, ശക്തമായ കാറ്റിനും സാധ്യത

പിണറായിക്കെതിരായ എഫ്‌ഐആറിനെച്ചൊല്ലി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തര്‍ക്കം; പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍, ഇറങ്ങിപ്പോയി