ഫോട്ടോ: ട്വിറ്റർ 
Sports

'15 കോടി വാങ്ങി പിന്നിൽ നിന്ന് കുത്തി'; ജാമിസണിന്റെ കരാർ റദ്ദാക്കണമെന്ന് ആർസിബി ആരാധകർ

ജാമിസണിനെ ആർസിബിയിൽ നിന്ന് പുറത്താക്കണം എന്നാണ് ആരാധകരുടെ ആവശ്യം

Author : സമകാലിക മലയാളം ഡെസ്ക്

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വിരാട് കോഹ് ലിയുടെ വിക്കറ്റ് ജാമിസൺ വീഴ്ത്തിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട് നിൽക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ ആരാധകർ. ജാമിസണിനെ ആർസിബിയിൽ നിന്ന് പുറത്താക്കണം എന്നാണ് ആരാധകരുടെ ആവശ്യം. 

ഐപിഎല്ലിന്റെ സമയം ഡ്യൂക്ക് ബോളിൽ പന്തെറിയാനുള്ള കോഹ് ലിയുടെ ആവശ്യം ജാമിസൺ നിഷേധിച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ഇന്നിങ്സിൽ ജാമിസൺ 5 വിക്കറ്റ് നേട്ടത്തിലേക്ക് എത്തിയപ്പോൾ അതിൽ ഒരു ഇര ഇന്ത്യൻ ക്യാപ്റ്റനായിരുന്നു. ഇതോടെ ജാമിസണിന് എതിരെ തിരിഞ്ഞ ആരാധകർ വലിയ അധിക്ഷേപമാണ് നടത്തുന്നത്. 

15 കോടി രൂപയ്ക്കാണ് പതിനാലാം സീസണിന് മുൻപായി ജാമിസണിനെ ആർസിബി സ്വന്തമാക്കിയത്. ജാമിസണുമായുള്ള കരാർ ആർസിബി റദ്ദാക്കണം, ജാമിസണിനെ ടീമിൽ നിന്ന് പുറത്താക്കണം, 15 കോടി വാങ്ങി പിന്നിൽ നിന്ന് കുത്തി എന്നെല്ലാമാണ് ആർസിബി ആരാധകർ ജാമിസണിന് നേരെ അധിക്ഷേപം ചൊരിഞ്ഞുകൊണ്ട് പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ

ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം