ഫോട്ടോ: ട്വിറ്റർ 
Sports

ബൗണ്‍സര്‍ തലയിലിടിച്ച് പരിക്ക്; ഇഷാന്‍ കിഷനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യില്‍ ബാറ്റ് ചെയ്യവെ ഇഷാന് തലയില്‍ പന്ത് കൊണ്ട് പരിക്കേറ്റിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ധരംശാല: ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യില്‍ ബാറ്റ് ചെയ്യവെ ഇഷാന് തലയില്‍ പന്ത് കൊണ്ട് പരിക്കേറ്റിരുന്നു. 

ഇഷാനെ സിടി സ്‌കാനിന് വിധേയമാക്കിയതായും നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ പരമ്പരയിലെ അവസാന ട്വന്റി20യില്‍ ഇഷാന്‍ കളിക്കില്ല. ശ്രീലങ്കന്‍ പേസര്‍ ലഹിരു കുമാരയുടെ 146കിമീ വേഗതയിലെ ബൗണ്‍സറിലാണ് ഇഷാന് പരിക്കേറ്റത്. 

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നാലാം ഓവറിലായിരുന്നു സംഭവം. പുള്‍ ഷോട്ട് കളിക്കാന്‍ ഇഷാന്‍ ശ്രമിക്കവെ പന്ത് ഹെല്‍മറ്റില്‍ കൊണ്ടു. എങ്കിലും ഇഷാന്‍ കളി തുടര്‍ന്നു. എന്നാല്‍ അധിക സമയം ക്രീസില്‍ തുടരാന്‍ ഇഷാന് കഴിഞ്ഞില്ല. ആദ്യ ട്വന്റി20യില്‍ തകര്‍പ്പന്‍ അര്‍ധ ശതകത്തോടെയാണ് ഇഷാന്‍ തിളങ്ങിയത്. എന്നാല്‍ രണ്ടാമത്തേതിലേക്ക് എത്തിയപ്പോള്‍ 16 റണ്‍സ് എടുത്ത് യുവതാരം മടങ്ങി.

 ശ്രീലങ്കന്‍ താരം ദിനേശ് ചാന്ദിമലിനും രണ്ടാം ട്വന്റി20യില്‍ ഫീല്‍ഡ് ചെയ്യവെ പരിക്കേറ്റിരുന്നു.വിരലിനാണ് പരിക്ക്. ദിനേശ് ചാന്ദിമലിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ തൂഫാന്‍: ലഹരി വേട്ടയ്ക്ക് ഇന്റലിജന്‍സ് ടീമും, മൂന്ന് ദിവസത്തിനിടെ 60 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി

'ഏറ് കിട്ടുന്ന കല്ലുകള്‍ കൊണ്ട് കൊട്ടാരം പണിയും, എക്കാലത്തും എയറില്‍ നിന്നാണ് എഴുതിയത്'; 'കലാച്ചി' വിവാദത്തില്‍ കെ ആര്‍ മീര

ചുണ്ടും മൂക്കും ഒട്ടിച്ചേര്‍ന്ന അവസ്ഥ, ആദ്യ സര്‍ജറി മൂന്നാം മാസം; അവസാനത്തേത് ആറര മണിക്കൂര്‍ നീണ്ടത്; തുറന്ന് പറഞ്ഞ് അശ്വിന്‍

ആകാശത്തെ നിശ്ചല അത്ഭുതം; ഇറാഖിനെ മുതല്‍ വെനസ്വെലയെ വരെ വിറപ്പിച്ച യുഎസ് വജ്രായുധം; ഹാരിയര്‍ യുദ്ധവിമാനങ്ങള്‍ക്ക് യാത്രാമൊഴി

മലപ്പുറത്ത് തെരുവു നായ ആക്രമണം; കുട്ടി ഉൾപ്പെടെ 5 പേർക്ക് കടിയേറ്റു

SCROLL FOR NEXT