bournemouth vs man united x
Sports

2 പെനാല്‍റ്റി, ഓണ്‍ ഗോള്‍, മഗ്വയറിന്റെ വില്ലത്തരം; മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ബേണ്‍മത് സമനിലയില്‍ കുരുക്കി

മൂന്നാം സ്ഥാനത്തിനു തത്കാലം ഭാഷണിയില്ല

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: നാടകീയ രംഗങ്ങള്‍ ഏറെ കണ്ട, ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു സമനില കുരുക്ക്. ബേണ്‍മത്ത് അവരെ 2-2നു സമനിലയില്‍ തളച്ചു. രണ്ട് പെനാല്‍റ്റികളും ഒരു ഓണ്‍ ഗോളും ഹാരി മഗ്വയറിന്റെ ചുവപ്പ് കാര്‍ഡും അടക്കം സംഭവ ബഹുലമായിരുന്നു പോരാട്ടം.

കളിയുടെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളടിക്കാതെ നിന്നു. രണ്ടാം പകുതിയില്‍ യുനൈറ്റഡിനു അനുകൂലമായി കിട്ടിയ പെനാല്‍റ്റി ബ്രൂണോ ഫെര്‍ണാണ്ടസ് വലയിലാക്കി.

എന്നാല്‍ 6 മിനിറ്റ് മാത്രമാണ് അവര്‍ക്ക് ആഹ്ലാദിക്കാന്‍ അവസരം കിട്ടിയത്. 67ാം മിനിറ്റില്‍ റിയാന്‍ ക്രിസ്റ്റിയിലൂടെ ബേണ്‍മത് സമനില കണ്ടെത്തി. 71ാം മിനിറ്റില്‍ ജെയിംസ് ഹില്ലിന്റെ ഓണ്‍ ഗോള്‍ സംഭാവന യുനൈഡിനു വീണ്ടും ലീഡൊരുക്കി.

അതിനിടെ 78ാം മിനിറ്റില്‍ പ്രതിരോധ താരം ഹാരി മഗ്വയര്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതോടെ യുനൈറ്റഡ് 10 പേരായി ചുരുങ്ങി. ബേണ്‍മത് താരം എവാനില്‍സനെ ബോക്‌സില്‍ വീഴ്ത്തിയതിനു റഫറി മഗ്വയറിനു ചുവപ്പ് കാര്‍ഡ് കാണിക്കുകയായിരുന്നു. ഈ ഫൗളിനു കിട്ടിയ പെനാല്‍റ്റി വലയിലെത്തിച്ചാണ് ബേണ്‍മത് സമനില സ്വന്തമാക്കിയത്. എലി ജൂനിയര്‍ ക്രൗപിയാണ് സമനില ഗോള്‍ നേടിയത്.

സമനിലയില്‍ പിണഞ്ഞെങ്കിലും പട്ടികയിലെ അവരുടെ മൂന്നാം സ്ഥാനത്തിനു തത്കാലം ഭാഷണിയില്ല. 31 മത്സരങ്ങളില്‍ നിന്നു യുനൈറ്റഡിനു 55 പോയിന്റുകള്‍.

bournemouth vs man united: Bruno Fernandes scored one and was involved in another as ten man Manchester United managed a 2-2 draw against Bournemouth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആരാകും?; എംഎല്‍എമാരുടെ മനസറിയാന്‍ എഐസിസി നിരീക്ഷകര്‍ കേരളത്തില്‍

'പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരും; അടുത്ത തവണ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി'

'പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; പിണറായിയുടെ മണ്ഡലത്തിലും ഫ്‌ലക്‌സ് ബോര്‍ഡ്

പിഎസ്‌സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; ഉത്തരം കണ്ടത്താന്‍ ഗുഗിള്‍ ജെമിനി; ഉദ്യോഗാര്‍ഥിയും സഹായിയും അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ ഡിഎംകെ- എഐഡിഎംകെ സഖ്യസര്‍ക്കാര്‍?; വിജയിന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ നിര്‍ണായക നീക്കം

SCROLL FOR NEXT