മോണ്‍ മോര്‍ക്കല്‍ എക്സ്
Sports

'ദോശ, പൂരി... മലായ് ചിക്കന്‍'- ഇന്ത്യന്‍ ബൗളിങ് കോച്ച് മോര്‍ണ്‍ മോര്‍ക്കലിന്റെ ഇഷ്ട ഭക്ഷണം

ബിസിസിഐ പുറത്തു വിട്ട വിഡിയോയിലാണ് പരിശീലകന്‍ മനസ് തുറന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇന്ത്യയുടെ പുതിയ ബൗളിങ് പരിശീലകന്‍ മോണ്‍ മോര്‍ക്കല്‍ തനിക്കിഷ്ടപ്പെട്ട ഇന്ത്യന്‍ വിഭവങ്ങളെക്കുറിച്ച് മനസ് തുറന്നു. ബിസിസിഐ ഔദ്യോഗിക എക്‌സ് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഭക്ഷണ പ്രിയം മോര്‍ക്കല്‍ തുറന്നു പറഞ്ഞത്.

പൂരി, ദോശ, മുര്‍ഗ് മലായ് ചിക്കന്‍ എന്നിവയെല്ലാം തന്റെ പ്രിയ ഇന്ത്യന്‍ ഭക്ഷണങ്ങളാണെന്നു മോര്‍ക്കല്‍ പറയുന്നു. പുതിയ പരിശീലകനായി ഗൗതം ഗംഭീര്‍ വന്നതിനു പിന്നാലെയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഇന്ത്യന്‍ പരിശീലക സംഘത്തില്‍ അംഗമായത്. ദ്രാവിഡ് പരിശീലകനായിരുന്നപ്പോള്‍ പരസ് മാംബ്രെയായിരുന്നു ഇന്ത്യന്‍ ബൗളിങ് കോച്ച്.

'പ്രഭാത ഭക്ഷണമായി എനിക്ക് പൂരി കഴിക്കാന്‍ ഇഷ്ടമാണ്. ദോശയും ഇഷ്ടമാണ്. മുര്‍ഗ് മലായ് ചിക്കനും പ്രിയ ഭക്ഷണം തന്നെ. പരിശീലകനെന്ന നിലയില്‍ നല്ല ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരേണ്ടത് അനിവാര്യമാണ്. കാരണം നമ്മുടെ രീതികള്‍ കളിക്കാരേയും സ്വാധീനിക്കും'- മോര്‍ക്കല്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരിശീലകനാകണമെന്നു ബിസിസിഐ ആവശ്യപ്പെട്ടപ്പോള്‍ കുറച്ചു ആലോചനകള്‍ നടത്തിയെന്നു മോര്‍ക്കല്‍ പറയുന്നു. കുടുംബത്തോടും ആലോചിച്ച ശേഷമാണ് സമ്മതം മൂളിയതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ ഗംഭീര്‍ മെന്ററായി പ്രവര്‍ത്തിക്കുന്ന ഘട്ടത്തില്‍ ടീമിന്റെ ബൗളിങ് പരിശീലകനായിരുന്നു മോര്‍ക്കല്‍. നേരത്തെ പാകിസ്ഥാന്‍ ദേശീയ ടീം ബൗളിങ് കോച്ചായും മോര്‍ക്കല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്