പെയ്‌നും കമിന്‍സും/ഫോട്ടോ: എപി 
Sports

ബോക്‌സിങ് ഡേ ടെസ്റ്റ്: പൂജാരയെ മടക്കി പെയ്‌നിന്റെ അതിശയിപ്പിക്കുന്ന ക്യാച്ച്‌

പൂജാരയുടെ പ്രതിരോധത്തെ തകര്‍ത്ത് എത്തിയ കമിന്‍സിന്റെ ഡെലിവറിയില്‍ ഔട്ട്‌സൈഡ് എഡ്ജ് ആയ പന്ത് തന്റെ വലത്തേക്ക് പറന്നാണ് പെയ്ന്‍ ഒറ്റക്കയ്യില്‍ പിടിച്ചത്

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: പൂജാരയെ പുറത്താക്കാന്‍ രണ്ടാം ടെസ്റ്റില്‍ അതിശയിപ്പിക്കുന്ന ക്യാച്ചുമായി ഓസ്‌ട്രേലിയന്‍ നായകന്‍ തിം പെയ്ന്‍. പൂജാരയുടെ പ്രതിരോധത്തെ തകര്‍ത്ത് എത്തിയ കമിന്‍സിന്റെ ഡെലിവറിയില്‍ ഔട്ട്‌സൈഡ് എഡ്ജ് ആയ പന്ത് തന്റെ വലത്തേക്ക് പറന്നാണ് പെയ്ന്‍ ഒറ്റക്കയ്യില്‍ പിടിച്ചത്. 

70 പന്തില്‍ നിന്ന് 17 റണ്‍സ് എടുത്താണ് പൂജാര മടങ്ങിയത്. പെയ്‌നിന്റെ ക്യാച്ചിനെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം എത്തുന്നു. കളിയിലേക്ക് വരുമ്പോള്‍ രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ആറ് റണ്‍സ് ആണ് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുന്നതിനായി ഇന്ത്യക്ക് ഇനി മറികടക്കേണ്ടത്. 

53 റണ്‍സുമായി പൂജാരയും നാല് റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. രണ്ടാം ദിനത്തിന്റെ ആദ്യ സെഷനില്‍ തന്നെ ഗില്ലിനേയും പൂജാരയേയും ഇന്ത്യക്ക് നഷ്ടമായി. ഹനുമാ വിഹാരി 21 റണ്‍സ് എടുത്ത് മടങ്ങി. റിഷഭ് പന്ത് താളം കണ്ടെത്തിയതായി തോന്നിച്ചെങ്കിലും 29 റണ്‍സില്‍ നില്‍ക്കെ കമിന്‍സ് മടക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT