ഫോട്ടോ: ട്വിറ്റർ 
Sports

കഴിഞ്ഞ രണ്ട് കളിയിലും മികവ് കാണിച്ച ബ്രാവോ ടീമില്‍ ഇല്ല; കാരണം വിശദീകരിച്ച് ധോനി 

ബാംഗ്ലൂരിന് എതിരായ കളിയില്‍ മാന്‍ ഓഫ് ദി മാച്ച്. എന്നാല്‍ തൊട്ടടുത്ത കളിയില്‍ ചെന്നൈ ഇറങ്ങിയപ്പോള്‍ ബ്രാവോ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: യുഎഇയിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ രണ്ട് കളിയിലും മികവ് കാണിച്ച താരം. ബാംഗ്ലൂരിന് എതിരായ കളിയില്‍ മാന്‍ ഓഫ് ദി മാച്ച്. എന്നാല്‍ തൊട്ടടുത്ത കളിയില്‍ ചെന്നൈ ഇറങ്ങിയപ്പോള്‍ ബ്രാവോ പുറത്ത്. ഇതിന്റെ കാരണം വിശദീകരിക്കുകയാണ് ചെന്നൈ നായകന്‍ എംഎസ് ധോനി. 

ബ്രാവോയ്ക്ക് മുന്‍പില്‍ പരിക്കിന്റെ ഭീഷണി ഉള്ളതിനാല്‍ അത് വര്‍ധിക്കാതിരിക്കാനാണ് മാറ്റി നിര്‍ത്തിയത് എന്ന് ധോനി പറയുന്നു. സാം കറാനാണ് ബ്രാവോയ്ക്ക് പകരം ടീമിലേക്ക് എത്തിയത്. ബ്രാവോയ്ക്ക് വിശ്രമം നല്‍കുകയാണ് ഇവിടെ ചെന്നൈ ലക്ഷ്യം വെച്ചത്. 

മുംബൈ ഇന്ത്യന്‍സിന് എതിരെ ആദ്യ കളിയില്‍ 25 റണ്‍സ് വഴങ്ങി ബ്രാവോ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. ബാറ്റിങ്ങില്‍ എട്ട് പന്തില്‍ നിന്ന് 23 റണ്‍സും നേടി. ബാംഗ്ലൂരിന് എതിരായ കളിയില്‍ 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും ബ്രാവോ വീഴ്ത്തിയിരുന്നു. 

കഴിഞ്ഞ സീസണില്‍ യുഎഇയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരാശപ്പെടുത്തിയപ്പോള്‍ പൊരുതി നിന്ന താരമാണ് സാം കറാന്‍. യുഎഇയിലേക്ക് എത്തി കഴിഞ്ഞ ദിവസമാണ് സാം കറാന്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയത്. ആരെ മാറ്റി നിര്‍ത്തി കറാനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തും എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT