ഫോട്ടോ: ട്വിറ്റര്‍ 
Sports

ആഴ്‌സണലിനെ ഞെട്ടിച്ച് പ്രീമിയര്‍ ലീഗിലെ കന്നിക്കാര്‍; ബ്രെന്റ്‌ഫോര്‍ഡിന്റെ ജയം 2-0ന്‌

ആഴ്‌സണലിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് അവര്‍ പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റം ഗംഭീരമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബ്രെന്റ്‌ഫോര്‍ഡ്: പ്രീമിയര്‍ ലീഗില്‍ സ്വപ്‌ന തുല്യമായ തുടക്കവുമായി ബ്രെന്റ്‌ഫോര്‍ഡ്. ആഴ്‌സണലിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് അവര്‍ പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റം ഗംഭീരമാക്കിയത്. 

22ാം മിനിറ്റില്‍ സെര്‍ജി കനോസിലൂടേയും 73ാം മിനിറ്റില്‍ നോര്‍ഗാഡിലൂടേയും ബ്രെന്റ്‌ഫോര്‍ഡ് ആഴ്‌സണലിനെ ഞെട്ടിച്ചു. മുന്നേറ്റത്തില്‍ ഓബമയാങ്ങിന്റേയും ലകസറ്റേയുടേയും അഭാവത്തില്‍ ആഴ്‌സണലിന്റെ ആക്രമണങ്ങള്‍ മുനയില്ലാതെയായി. 

ഇതിന് മുന്‍പ് 1947ല്‍ ഇരു ടീമും നേര്‍ക്കു നേര്‍ വന്നപ്പോള്‍ ആഴ്‌സണല്‍ 1-0ന് ജയിച്ചിരുന്നു. പ്രീമിയര്‍ ലീഗിലേക്ക് എത്താനുള്ള 9 പ്ലേഓഫുകളിലാണ് ബ്രെന്റ്‌ഫോര്‍ഡ് പരാജയപ്പെട്ടിരുന്നത്. ഒടുവില്‍ ഈ സീസണില്‍ തിരിച്ചു വരവിന് വഴിയൊരുങ്ങി. 

കഴിഞ്ഞ സീസണില്‍ എട്ടാം സ്ഥാനത്താണ് ആഴ്‌സണല്‍ അവസാനിപ്പിച്ചത്. ടോപ് 4 എന്നത് ആഴ്‌സണലിന് മുന്‍പില്‍ ഈ സീസണിലും വെല്ലുവിളിയാവുന്നു എന്ന് വ്യക്തം. ബ്രെന്റ്‌ഫോര്‍ഡിന് എതിരെ കളിയില്‍ ഉടനീളം ആധിപത്യം പുലര്‍ത്തിയെങ്കിലും മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!