ബുംറ image credit: bcci
Sports

ഓസ്ട്രേലിയന്‍ മണ്ണിലെ വിക്കറ്റ് വേട്ട; കപില്‍ദേവിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കി ബുംറ

ആദ്യ ഇന്നിങ്‌സില്‍ 6/76 എന്ന നിലയില്‍ മികച്ച ബൗളിങ് കാഴ്ചവെച്ച ബുംറ വിക്കറ്റ് നേട്ടത്തോടെ ഓസ്‌ട്രേലിയയില്‍ 49 വിക്കറ്റുകള്‍ നേടിയ കുബ്ലെയെ മറികടന്നിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബെയ്ന്‍: ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടത്തിലെത്തി ജസ്പ്രീത് ബുംറ. ഓസ്‌ട്രേലിയയില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമായ 52 വിക്കറ്റ് നേട്ടത്തിലെത്തി താരം. കപില്‍ ദേവിന്റെ 51 വിക്കറ്റ് നേട്ടമാണ് പഴങ്കഥയായത്.

ആദ്യ ഇന്നിങ്‌സില്‍ 6/76 എന്ന നിലയില്‍ മികച്ച ബൗളിങ് കാഴ്ചവെച്ച ബുംറ വിക്കറ്റ് നേട്ടത്തോടെ ഓസ്‌ട്രേലിയയില്‍ 49 വിക്കറ്റുകള്‍ നേടിയ കുബ്ലെയെ മറികടന്നിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഉസ്മാന്‍ ഖവാജയെയും മാര്‍നസ് ലാബുഷെയ്‌നെയും പുറത്താക്കിയതോടെയാണ് പട്ടികയില്‍ റെക്കോര്‍ഡ് നേട്ടത്തോടെ ബുംറ ഒന്നാം സ്ഥാനത്തെത്തിയത്.

ഓസ്‌ട്രേലിയയില്‍ 10 ടെസ്റ്റുകളില്‍ നിന്നാണ് ബുംറയുടെ 52 വിക്കറ്റ് നേട്ടം. 11 ടെസ്റ്റുകളില്‍ നിന്നായിരുന്നു കപിലിന്റെ നേട്ടം.ഓസ്‌ട്രേലിയയില്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടിക

1. ജസ്പ്രീത് ബുംറ - 52*

2. കപില്‍ ദേവ് - 51

3. അനില്‍ കുംബ്ലെ - 49

4. ആര്‍ അശ്വിന്‍ - 40

5. ബിഷന്‍ സിങ് ബേദി - 35

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം. ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ ആണ്. 18 ടെസ്റ്റുകളില്‍ നിന്ന് 63 വിക്കറ്റുകളാണ് ലിയോണിന്റെ നേട്ടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിഷന്‍ ചെന്നൈ 'പരാജയം'; പിന്തുണ ബിജെപിക്ക്, നിലപാടില്‍ ഉറച്ച് സ്റ്റാലിന്‍

'ആ ദിവ്യ രൂപം ത്രേതായുഗത്തില്‍'; വൈക്കത്തഷ്ടമി ചൊവ്വാഴ്ച, അറിയാം പ്രാധാന്യം

'കോൺഗ്രസിന്റെ ധീരനായ പോരാളിയാണ് താൻ, നാളെ സഭയിൽ കാണാം'

പിഎന്‍ബി 680 ഡേയ്‌സ് സ്‌പെഷ്യല്‍ എഫ്ഡി സ്‌കീം; അഞ്ചു ലക്ഷമിട്ടാല്‍ എത്ര കിട്ടും? പത്തുലക്ഷമായാലോ?

രാഷ്ട്രപതിയുടെ സന്ദര്‍ശനം: ഗതാഗത നിയന്ത്രണത്തില്‍ കുടുങ്ങി വിദ്യാര്‍ഥിനി; കൃത്യസമയത്ത് പരീക്ഷാഹാളില്‍ എത്തിച്ച് എസിപി, കൈയടി