വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ബുംറ ട്വിറ്റര്‍
Sports

ഇംഗ്ലണ്ടിനു 5 മുന്‍നിര താരങ്ങള്‍ നഷ്ടം; തിരിച്ചടിച്ച് ഇന്ത്യ

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 396 റണ്‍സില്‍ അവസാനിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച തുടക്കത്തിനു ശേഷം ഇംഗ്ലണ്ടിനു അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നഷ്ടം. ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ പൊരുതുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെന്ന നിലയില്‍.

14 റണ്‍സുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ബെന്‍ ഫോക്‌സും ക്രീസില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 396 റണ്‍സില്‍ അവസാനിച്ചു.

വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സ് വരെയെത്തിയ ഇംഗ്ലണ്ടിന്റെ ബെന്‍ ഡുക്കറ്റിനെ പുറത്താക്കി കുല്‍ദീപ് യാദവാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.

ഡുക്കറ്റ് 21 റണ്‍സുമായി മടങ്ങി. ഒരറ്റത്ത് സഹ ഓപ്പണര്‍ സാക് ക്രൗളി അര്‍ധ സെഞ്ച്വറിയുമായി മുന്നോട്ടു പോയി. ഒലി പോപ്പ് എത്തിയതോടെ ഇംഗ്ലണ്ട് വീണ്ടും ട്രാക്കില്‍.

സ്‌കോര്‍ 114ല്‍ നില്‍ക്കെ അതുവരെ ചെറുത്തു നിന്ന സാക് ക്രൗളി മടങ്ങി. താരം 76 റണ്‍സെടുത്തു. രണ്ടാം വിക്കറ്റ് 114ലും മൂന്നാം വിക്കറ്റ് 123 റണ്‍സിലും നാലാം വിക്കറ്റ് 136 റണ്‍സിലും ഇംഗ്ലണ്ടിനു നഷ്ടമായി.

ഒലി പോപ്പ് 23 റണ്‍സുമായി നില്‍ക്കെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ ജോ റൂട്ടിനേയും മടക്കി ബുംറ ഇംഗ്ലണ്ടിനു ഇരട്ട പ്രഹരം നല്‍കി. റൂട്ട് വെറും അഞ്ച് റണ്‍സില്‍ പുറത്ത്.

മികച്ച രീതിയില്‍ തുടങ്ങിയ ജോണി ബെയര്‍സ്‌റ്റോയേയും ബുംറ പുറത്താക്കി ഇംഗ്ലണ്ടിനെ പ്രഹരിച്ചു. താരം 25 റണ്‍സെടുത്തു.

ഇന്ത്യക്കായി ബുംറ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ യശസ്വി ജയ്‌സ്വാളിന്റെ കന്നി ഇരട്ട ശതകമാണ് (209) ഇന്ത്യക്ക് കരുത്തായത്. 19 ഫോറും ഏഴ് സിക്‌സും സഹിതമായിരുന്നു താരത്തിന്റെ കിടയറ്റ ഇന്നിങ്‌സ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT