ബൂമ്ര/ഫയല്‍ ചിത്രം 
Sports

രണ്ടാം ടെസ്റ്റില്‍ ബൂമ്ര ടീമിലുണ്ടാവുമെന്ന് ഉറപ്പില്ല: ഗൗതം ഗംഭീര്‍

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ ബൂമ്രയ്ക്ക് ഇടംപിടിക്കാനാവുമെന്ന് ഉറപ്പില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ ബൂമ്രയ്ക്ക് ഇടംപിടിക്കാനാവുമെന്ന് ഉറപ്പില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. പിങ്ക് ബോള്‍ ടെസ്റ്റിന് പ്രാധാന്യം നല്‍കി ബൂമ്രയെ മാറ്റി നിര്‍ത്തണം എന്നാണ് ഗംഭീര്‍ പറയുന്നത്. 

ഈ പരമ്പരയിലെ ഇന്ത്യയുടെ എക്‌സ് ഫാക്ടറാണ് ബൂമ്ര. ഏത് പിച്ചിലാണ് കളിക്കുന്നത് എങ്കിലും അക്കാര്യം മനസില്‍ വേണം. ബൂമ്രയ്ക്ക് മേലുള്ള ജോലി ഭാരം കുറയ്‌ക്കേണ്ടതുണ്ട്. നീണ്ട സ്‌പെല്ലുകള്‍ ബൂമ്രയ്ക്ക് എറിയാനായി നല്‍കരുത്. മൂന്ന് ഓവറുകള്‍ മാത്രം തുടരെ നല്‍കി വിക്കറ്റ് എടുക്കാന്‍ അവസരമൊരുക്കുക. 

അതല്ലാതെ ബൂമ്രയ്ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഇന്ത്യ വലിയ പ്രതിസന്ധിയിലേക്ക് വീഴുമെന്നും ഗംഭീര്‍ ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ടിന് എതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റാണ് ബൂമ്ര വീഴ്ത്തിയത്. 

മുഹമ്മദ് സിറാജ്, ശര്‍ദുല്‍ എന്നിവര്‍ ഇന്ത്യന്‍ ബെഞ്ചിലുണ്ട്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന ടെസ്റ്റ് പരിക്കിനെ തുടര്‍ന്ന് കളിക്കാന്‍ ബൂമ്രയ്ക്ക് കഴിഞ്ഞില്ല. സ്റ്റാര്‍ പേസറില്ലാതെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ ഇന്ത്യ ഒരുക്കമാവുമോയെന്ന് വ്യക്തമല്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

SCROLL FOR NEXT