ബുംറ 
Sports

Bumrah: 'ആ സിംഹക്കുട്ടി ഇറങ്ങുന്നു', ബുംറ മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്നു, വിഡിയോ പങ്കിട്ട് ടീം

നാല് മത്സരങ്ങളില്‍ നിന്ന് ഒന്നില്‍ മാത്രം ജയിക്കാനായ മുംബൈക്ക് ബുമ്രയുടെ തിരിച്ചുവരവ് ആത്മവിശ്വാസം നല്‍കും

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്നു. സ്റ്റാര്‍ പേസര്‍ ടീമിനൊപ്പം ചേര്‍ന്ന വിവരം മുംബൈ ഇന്ത്യന്‍സ് ത്രസിപ്പിക്കുന്ന വിഡിയോയിലൂടെയാണ് പുറത്തുവിട്ടത്. 'റെഡി ടു റോര്‍' എന്ന കാപ്ഷനോടെയാണ് ടീം വാര്‍ത്ത പുറത്തുവിട്ടത്. പരിക്കുമൂലം ഏറെക്കാലം കളിക്കളത്തിന് പുറത്തായിരുന്ന ബുംറയ്ക്ക് ബിസിസിഐയുടെ ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിച്ചു. ഇതോടെയാണ് താരം മുംബൈ ടീമില്‍ തിരിച്ചെത്തിയിരിക്കുന്നത്.

നാല് മത്സരങ്ങളില്‍ നിന്ന് ഒന്നില്‍ മാത്രം ജയിക്കാനായ മുംബൈക്ക് ബുംറയുടെ തിരിച്ചുവരവ് ആത്മവിശ്വാസം നല്‍കും. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കിടെ പരിക്കേറ്റ ബുംറ എന്ന് കളിക്കളത്തിലേക്ക് മടങ്ങിവരുമെന്ന ആശങ്കയിലും കാത്തിരിപ്പിലുമായിരുന്നു ആരാധകര്‍. വെള്ളിയാഴ്ച ലഖ്‌നൗവിനെതിരായ മല്‍സരത്തിന് മുന്‍പ് ബുംറ എത്രയും വേഗം ടീമിനൊപ്പം ചേരുമെന്ന് ക്യാപ്റ്റന്‍ ഹര്‍ദിക് സൂചനകള്‍ നല്‍കിയിരുന്നു. ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ദീര്‍ഘകാലം ചെലവഴിച്ച് ഫിറ്റ്‌നസ് വീണ്ടെടുത്ത ശേഷമാണ് താരമെത്തുന്നത്.

ബുംറ കൂടി എത്തുന്നതോടെ ബൗളിങ് നിരയിലെ ആശങ്കകള്‍ക്ക് പരിഹാരമാകുമെന്നാണ് മുംബൈയുടെ കണക്കുകൂട്ടല്‍. തിങ്കളാഴ്ച വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ ബുംറ കളിച്ചേക്കുമെന്നാണ് സൂചന. ഏത് ബാറ്റിങ് നിരയെയും വിറപ്പിക്കാന്‍ കഴിവുള്ള ബോള്‍ട്ട്-ബുംറ കോംമ്പിനേഷന്റെ തീപാറുന്ന ബൗളിങ് പ്രകടനം കാണാന്‍ കട്ട വെയിറ്റിങ്ങിലാണ് ആരാധകര്‍.

മുംബൈ ഇന്ത്യന്‍സ് പങ്കുവച്ച വിഡിയോ ഇങ്ങനെ.. ഒരു കഥ പറയാം, സിക്‌സറുകളും ഫോറുകളുമെന്നിങ്ങനെ റണ്‍സ് നിറഞ്ഞ കാട്ടിലേക്ക് 2013 ല്‍ ഒരു സിംഹക്കുട്ടി ഇറങ്ങി. എല്ലാവരും ഭയന്നിരുന്നപ്പോള്‍, അവന്‍ ധൈര്യത്തോടെ മുന്നോട്ടിറങ്ങി. അതിജീവിക്കാനും അഭിമാനം കാക്കാനുമായി നിരവധി യുദ്ധങ്ങള്‍ അവന്‍ പൊരുതി. ചിലത് ജയിച്ചു, ചിലപ്പോള്‍ പരാജയപ്പെട്ടു... പക്ഷേ ഒരിക്കലും പിന്‍മാറിയില്ല. യുദ്ധങ്ങളില്‍ അവന് മുറിവുകളേറ്റു, പക്ഷേ, അതിനൊന്നും ആ പ്രയാണത്തെ തടയാനായില്ല. അന്നത്തെ കുട്ടി ഇന്നൊരു ഒത്ത സിംഹമാണ്. കാട് ഭരിക്കാന്‍ അവന്‍ മടങ്ങിയെത്തിയിരിക്കുന്നു' എന്ന് അമ്മ കുഞ്ഞിനോട് കഥ പറയുംപോലെയാണ് വിഡിയോ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT