ഫോട്ടോ: ട്വിറ്റർ 
Sports

ക്യാപ്റ്റനായി പരമ്പര, ഒപ്പം അപൂര്‍വ നേട്ടവും; തിരിച്ചു വരവ് ആഘോഷിച്ച് ബുമ്ര

അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20 പോരാട്ടവും വിജയിച്ചാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഡബ്ലിന്‍: പരിക്കു മാറി 11 മാസങ്ങള്‍ക്കു ശേഷമുള്ള തിരിച്ചെത്തല്‍ ഗംഭീരമാക്കി ജസ്പ്രിത് ബുമ്ര. നായകനായി പരമ്പര നേട്ടമാണ് ബുമ്ര ആഘോഷിച്ചത്. ഒപ്പം ഒരു അപൂര്‍വ നേട്ടവും അതിനു മാറ്റ് കൂട്ടുന്നു. 

അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20 പോരാട്ടവും വിജയിച്ചാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചത്. രണ്ട് മത്സരങ്ങളില്‍ നിന്നു നാല് വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. ആദ്യ പോരാട്ടത്തില്‍ നാലോവറില്‍ 24 റണ്‍സ് വഴങ്ങിയും രണ്ടാം പോരാട്ടത്തില്‍ നാലോവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്തുമാണ് ക്യാപ്റ്റന്‍ രണ്ട് വിക്കറ്റെടുത്തത്. 

രണ്ടാം പോരില്‍ നാലോവറില്‍ ബുമ്ര ഒരു മെയ്ഡന്‍ ഓവര്‍ എറിഞ്ഞിരുന്നു. ഇതോടെ ടി20യില്‍ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവര്‍ എറിഞ്ഞ താരങ്ങളുടെ പട്ടികയില്‍ ബുമ്ര രണ്ടാം സ്ഥാനത്തെത്തി. ഭുവനേശ്വര്‍ കുമാറും പത്ത് മെയ്ഡന്‍ ഓവറുകളുമായി ബുമ്രയ്‌ക്കൊപ്പമുണ്ട്. താരം മൂന്നാമതാണ്. 

ഉഗാണ്ട സ്പിന്നര്‍ ഫ്രാങ്ക് എന്‍സുബുഗയാണ് പട്ടികയിലെ ഒന്നാമന്‍. താരം ടി20യില്‍ 15 മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രസീൽ പുറത്ത്! കാനറികളുടെ നെഞ്ചുതകർത്ത് 'മൈറ്റി' ഹാളണ്ടിന്റെ 'ഇരട്ട പ്രഹരം'; ചരിത്രമെഴുതി നോർവെ ക്വാർട്ടറിൽ

Weekly horoscope (July 05- July 11, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam July 06|പുതിയ ഉത്തരവാദിത്തങ്ങൾ വിജയകരമായി നിറവേറ്റാൻ കഴിയും

'മരിക്കാതെ വേറെ മാര്‍ഗമില്ല, നിങ്ങള്‍ സുഖമായി ജീവിക്കൂ'; സ്വര്‍ണാഭരണം തട്ടിയ കേസില്‍ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

'മാലിന്യം ഉത്തരവാദിത്തത്തോടെ സംസ്‌കരിക്കണം'; മസ്‌കത്തില്‍ കര്‍ശന നിര്‍ദേശം, ലംഘിച്ചാല്‍ കനത്ത പിഴ