ബയേണ്‍ താരങ്ങളുടെ ഗോളാഘോഷം എക്സ്
Sports

കെയ്ന്‍, മുള്ളര്‍ ഗോളുകള്‍; തുടരെ രണ്ടാം ജയവുമായി ബയേണ്‍ മ്യൂണിക്ക്

സ്വന്തം തട്ടകത്തിലെ ഈ സീസണിലെ ആദ്യ പോരില്‍ ഫ്രീബര്‍ഗിനെ വീഴ്ത്തി

Author : സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: സീസണിലെ ആദ്യ ബുണ്ടസ് ലീഗ ഹോം പോരാട്ടത്തില്‍ വിജയം പിടിച്ച് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ അവര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

സ്വന്തം തട്ടകമായ അലയന്‍സ് അരീനയില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബയേണ്‍ എസ്‌സി ഫ്രീബര്‍ഗിനെ വീഴ്ത്തി. ആദ്യ പകുതിയില്‍ ഹാരി കെയ്‌നും രണ്ടാം പകുതിയില്‍ എവര്‍ ഗ്രീന്‍ തോമസ് മുള്ളറും ബയേണിനായി വല ചലിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കളിയുടെ 38ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ചാണ് ഹാരി കെയ്ന്‍ ബയേണിനെ മുന്നിലെത്തിച്ചത്. 78ാം മിനിറ്റില്‍ സെര്‍ജ് ഗ്നാബ്രി വലത് ഭാഗത്തു നിന്നു ഉയര്‍ത്തി നല്‍കിയ പാസ് ബോക്‌സില്‍ നിന്നു വെട്ടിത്തിരിഞ്ഞ് മുള്ളര്‍ വലയിലേക്ക് ഗതി മാറ്റി വിടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !