ഫോട്ടോ: ട്വിറ്റർ 
Sports

’പക്ഷേ... മില്ലീ ഐപിഎൽ അവസാനിച്ചു ട്ടോ’- ഡേവിഡ് മില്ലർക്ക് രസകരമായ സന്ദേശം അയച്ച് ഹർ​​ദിക്

കഴിഞ്ഞ മാസം അവസാനിച്ച ഐപിഎൽ സീസണിൽ 16 മത്സരങ്ങളിൽനിന്ന് 481 റൺസായിരുന്നു ഡേവിഡ് മില്ലറുടെ സമ്പാദ്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂ‍ഡൽഹി: ഇന്ത്യയ്ക്കെതിരായ ഒന്നാം ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച വിജയം സമ്മാനിക്കുന്നതിൽ നിർണായകമായത് ഡേവിഡ് മില്ലറുടെ ബാറ്റിങാണ്. ഏഴ് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. 31 പന്തുകൾ നേരിട്ട് 64 റൺസുമായി പുറത്താകാതെ നിന്ന മില്ലറാണ് ഇന്ത്യയുടെ കണക്കുകൂട്ടൽ തെറ്റിച്ചത്. നാല് ഫോറും അഞ്ച് സിക്സുമടങ്ങുന്നതായിരുന്നു മില്ലറുടെ ഇന്നിങ്സ്.

ഐപിഎലിൽ ഗുജറാത്തിന്റെ കിരീടനേട്ടത്തിലും നിർണായക പങ്കുവഹിച്ച മില്ലറാണ് ഇന്ത്യക്കെതിരായ വിജയത്തിലും പ്ലെയർ ഓഫ് ദി മാച്ച്. വെള്ളിയാഴ്ച, 33–ാം ജന്മദിനം ആഘോഷിക്കുന്ന മില്ലർക്ക് വിജയം ഇരട്ടി മധുരവുമായി മാറുകയും ചെയ്തു.

മത്സരം തോറ്റെങ്കിലും ഐപിഎലിലെ തന്റെ സഹതാരത്തിന് ജന്മദിനം ആശംസ നേരാൻ ഗുജറാത്ത് ക്യാപ്റ്റൻ കൂടിയായ ഹർദിക് പാണ്ഡ്യ മറന്നില്ല. ജയം തട്ടിയെടുത്ത മില്ലർക്ക് രസകരമായ രീതിയിലാണ് ഹർദിക് ആശംസ നേർന്നത്. 

‘എന്റെ മില്ലീ ഹാപ്പി ബർത്ത്ഡേ ...പക്ഷേ ഐപിഎൽ അവസാനിച്ചു ട്ടോ’– ഹാർദിക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഐപിഎലിലെ മിന്നും ഫോം ദേശീയ ടീമിനായും തുടരുന്നത് സൂചിപ്പിച്ചായിരുന്നു ഹർദിക്കിന്റെ തമാശ രൂപേണയുള്ള ആശംസ. 12 പന്തിൽ പുറത്താകാതെ 31 റൺസ് അടിച്ച് ഹാർദിക്കും മത്സരത്തിൽ മികച്ച ബാറ്റിങാണ് നടത്തിയത്. 

കഴിഞ്ഞ മാസം അവസാനിച്ച ഐപിഎൽ സീസണിൽ 16 മത്സരങ്ങളിൽനിന്ന് 481 റൺസായിരുന്നു ഡേവിഡ് മില്ലറുടെ സമ്പാദ്യം. കിരീടത്തിലേക്കുള്ള ഗുജറാത്തിന്റെ മുന്നേറ്റത്തിൽ മില്ലറുടെ സംഭാവന നിർണായകമായിരുന്നു. അതേ ഫോം തന്നെ ഇന്ത്യയ്‌ക്കെതിരായ ആദ്യ ടി20യിത്തിലും മില്ലർ തുടർന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT