Calicut Globstars 
Sports

ലക്ഷ്യം കെസിഎൽ കിരീടം; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിന്റെ പരിശീലന ക്യാംപിന് തുടക്കം

ഉദ്ഘാടന മത്സരത്തിൽ തൃശൂർ ടൈറ്റൻസാണ് ഗ്ലോബ്‌സ്റ്റാർസിന്റെ എതിരാളികൾ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിനായുള്ള തങ്ങളുടെ ആദ്യ പരിശീലന സെഷൻ തിരുവനന്തപുരം തുമ്പ കെസിഎ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടിൽ പൂർത്തിയാക്കി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ്. വെള്ളിയാഴ്ച നടന്ന പരിശീലനത്തോടെ ടീം ടൂർണമെന്റിനായുള്ള ഒരുക്കങ്ങൾക്ക് തുടക്കമിട്ടു.

ഹെഡ് കോച്ച് ബിജുമോൻ എൻപിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ സെഷനിൽ ടീമിലെ 16 അംഗങ്ങളും പങ്കെടുത്തു. കളിക്കാരെ കായികമായും മാനസികമായും മത്സരസജ്ജരാക്കുന്നതിനാണ് ആദ്യദിനം കോച്ചിങ് സ്റ്റാഫ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഫിറ്റ്‌നസ് ട്രെയിനിങ്, ഫീൽഡിങ് ഡ്രില്ലുകൾ, പ്രത്യേക പരിശീലനങ്ങൾ എന്നിവയ്ക്ക് പുറമെ കളിക്കാർക്കിടയിൽ സൗഹൃദവും ടീം ബോണ്ടിങ്ങും വളർത്തുന്നതിനായുള്ള വിവിധ ആക്റ്റിവിറ്റികളും ക്യാംപിന്റെ ഭാഗമായി നടന്നു.

ഓഗസ്റ്റ് 20 ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ തൃശൂർ ടൈറ്റൻസാണ് ഗ്ലോബ്‌സ്റ്റാർസിന്റെ എതിരാളികൾ. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെയാണ് കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം പതിപ്പ് അരങ്ങേറുന്നത്.

ആദ്യ മത്സരത്തിന് രണ്ടാഴ്ചയിൽ താഴെ മാത്രം സമയമുള്ള സാഹചര്യത്തിൽ, വരും ദിവസങ്ങളിലെ കഠിനമായ പരിശീലനത്തിലൂടെ ടീമിനെ മികച്ച രീതിയിൽ സജ്ജമാക്കുകയാണ് പരിശീലകർ ലക്ഷ്യമിടുന്നത്. മത്സരത്തിനുള്ള ഒരുക്കങ്ങൾ, പ്ലെയർ കോമ്പിനേഷനുകൾ, സാങ്കേതിക മികവ്, ടീമിന്റെ മൊത്തത്തിലുള്ള സന്തുലിതാവസ്ഥ എന്നിവയിലാകും വരും സെഷനുകളിൽ കോച്ചിങ് സ്റ്റാഫ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.

Kerala Cricket League, Calicut Globstars training camp begins

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗാന്ധി വധക്കേസിലെ പ്രതി; സവര്‍ക്കറെ ദേശസ്നേഹിയാക്കുന്നത് ആര്‍എസ്എസ് - ബിജെപി അജണ്ട; എംകെ മുനീര്‍

'ജീവിതത്തില്‍ തന്തയായത് പോര, സിനിമയിലും തന്ത ചമയാന്‍ വന്നിരിക്കുന്നു; ലാലേട്ടാ, നിങ്ങളില്ലാതെ തന്നെ വിസ്മയ പൊലിപ്പിക്കുന്നുണ്ട്'

'രാമായണ' ഇന്ത്യയിലെത്താൻ വൈകും, ആദ്യമെത്തുക വിദേശത്ത്; കാരണം പറഞ്ഞ് നിർമാതാവ്

കെസിഎൽ വിടർത്തും ഐപിഎൽ സ്വപ്നങ്ങൾ!

കാരറ്റ് പച്ചയ്ക്ക് കഴിച്ചാൽ ​കാഴ്ചശക്തി കൂടുമെന്നത് വെറും തെറ്റിദ്ധാരണ, ​ഗുണമുണ്ടാകണമെങ്കിൽ ഇങ്ങനെ കഴിക്കണം