ബൂമ്ര, സഞ്ജന ഗണേഷന്‍/ഫോട്ടോ: ട്വിറ്റര്‍ 
Sports

'ഹിന്ദുക്കളുടെ ആഘോഷത്തിന്‌ പൊട്ടിക്കരുതെന്ന് ആഹ്വാനം, സ്വന്തം വിവാഹത്തിന് എന്തുമാവാം'; ബൂമ്രക്കെതിരെ വിമര്‍ശനം

2017ല്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ പടക്കം ഉപയോഗിക്കുന്നതിനെ എതിര്‍ത്ത് ബൂമ്ര നടത്തിയ പ്രതികരണം ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകള്‍ക്കിടയില്‍ കമ്പിത്തിരി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചതിന്റെ പേരില്‍ ബൂമ്രയ്ക്ക് എതിരെ ആരാധകര്‍. 2017ല്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ പടക്കം ഉപയോഗിക്കുന്നതിനെ എതിര്‍ത്ത് ബൂമ്ര നടത്തിയ പ്രതികരണം ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം. 

പറയുന്നത് ഒന്ന് പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന് എന്നാണ് ബൂമ്രയെ വിമര്‍ശിച്ച് ആരാധകര്‍ പറയുന്നത്. ഹിന്ദുക്കളുടെ ആഘോഷങ്ങളില്‍ പടക്കം ഉപയോഗിക്കരുത് എന്ന് പറയുകയും, തന്റെ വമ്പന്‍ വിവാഹ ചടങ്ങില്‍ അത് ഉപയോഗിക്കുകയും ചെയ്യുകയാണെന്നുമെല്ലാമാണ് ട്വിറ്ററില്‍ ഉയരുന്ന കമന്റുകള്‍. 

മാര്‍ച്ച് 15ന് ഗോവയില്‍ വെച്ചായിരുന്നു സ്‌പോര്‍ട്‌സ് അവതാരികയായ സഞ്ജന ഗണേഷനുമായുള്ള ബൂമ്രയുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാകുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT