ഒളിംപിക്‌സ് ഹോക്കി മത്സരത്തിനിടെ ഇഴഞ്ഞുനീങ്ങുന്ന പാറ്റ, ട്വിറ്റര്‍ 
Sports

അര്‍ജന്റീന-സ്‌പെയിന്‍ പൊരിഞ്ഞ പോരാട്ടം, 'ഗോള്‍ എന്ന് ഉറപ്പിച്ച നിമിഷം'; ക്യാമറമാന്‍ പാറ്റയുടെ പിന്നാലെ- വീഡിയോ 

ക്യാമറമാന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഒളിംപിക്‌സ് മത്സരങ്ങള്‍ക്കിടെ, ചിരി പടര്‍ത്തുന്നതും കൗതുകം ഉണര്‍ത്തുന്നതുമായ നിരവധി വൈറല്‍ വീഡിയോകള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചത്. 

അര്‍ജന്റീനയും സ്‌പെയിനും തമ്മിലുള്ള വനിതാ ഹോക്കി മത്സരത്തിനിടെ, അര്‍ജന്റീനിയന്‍ ടിവി ചാനല്‍ ക്യാമറമാന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ചിരി പടര്‍ത്തിയത്. മത്സരം മുറുകുന്നതിനിടെ, കളിക്കളത്തില്‍ ഇഴഞ്ഞുനീങ്ങിയ പാറ്റയുടെ നേര്‍ക്ക്  ക്യാമറ ചലിപ്പിച്ചു. ക്യാമറമാന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 

സെക്കന്‍ഡുകളോളം ക്യാമറ ചലിപ്പിച്ച് പാറ്റയുടെ നീക്കം സസൂക്ഷ്മമായി നിരീക്ഷിക്കുന്നതായാണ് വീഡിയോ കണ്ടാല്‍ തോന്നുക. പിന്നീട് പാറ്റയുടെ സ്വകാര്യത തടസ്സപ്പെടുത്തരുത് എന്ന് കരുതി ക്യാമറ പിന്നീട് കളിക്കളത്തിലേക്ക് തന്നെ തിരിക്കുന്ന ഭാഗത്താണ് വീഡിയോ അവസാനിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT