ഉസ്മാന്‍ ഖവാജ/ഫയല്‍ ചിത്രം 
Sports

പാകിസ്ഥാനോട് നോ പറയാം, ഇന്ത്യയോട് പറയാന്‍ ധൈര്യമുണ്ടോ? വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ താരം

'പാകിസ്ഥാനോട് നോ പറയാന്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഇല്ല. കാരണം അത് പാകിസ്ഥാന്‍ ആണല്ലോ'

Author : സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബേന്‍: പാക് പര്യടനങ്ങളില്‍ നിന്ന് ടീമുകള്‍ പിന്മാറുന്നതിന് എതിരെ ഓസ്‌ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജ. ഒരു മനസാക്ഷിയും ഇല്ലാതെ പാകിസ്ഥാന്‍ പര്യടനങ്ങളില്‍ നിന്ന് പിന്മാറുന്ന ടീമുകള്‍ക്ക് ഇന്ത്യക്ക് എതിരെ അങ്ങനെ ഒരു സമീപനം സ്വീകരിക്കാന്‍ കഴിയുമോ എന്നാണ് ഖവാജ ചോദിക്കുന്നത്. 

പാകിസ്ഥാനോട് നോ പറയാന്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഇല്ല. കാരണം അത് പാകിസ്ഥാന്‍ ആണല്ലോ. ബംഗ്ലാദേശിനോടും ഈ സമീപനം കാണിച്ചേക്കും. എന്നാല്‍ ഇന്ത്യയിലും ഇതുപോലൊരു സാഹചര്യം ഉണ്ടായാല്‍ നോ പറയാന്‍ ടീമുകള്‍ തയ്യാറാവുമോ? പണം തന്നെയാണ് ഇവിടെ പ്രധാനപ്പെട്ടത് എന്ന് ആര്‍ക്കാണ് അറിയാനാവാത്തത് എന്നും ഖവാജ പറയുന്നു. 

എത്രയോ ടൂര്‍ണമെന്റുകള്‍ സുരക്ഷാ പ്രശ്‌നം ഇല്ലാതെ വിജയകരമായി നടത്തി പാകിസ്ഥാന്‍ തെളിയിച്ചിരിക്കുന്നു. അവിടെ യാതൊരു ഭീഷണിയും ഇല്ലെന്ന് എല്ലാവര്‍ക്കും അറിയാം. പാകിസ്ഥാനില്‍ പര്യടനം നടക്കാതിരിക്കാന്‍ ഒരു കാരണവും ഞാന്‍ കാണുന്നില്ല, ഖവാജ പറഞ്ഞു. 

പാക് പര്യടനത്തിന് എത്തിയ ന്യൂസിലാന്‍ഡ് ടീം ആദ്യ ഏകദിനം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ പിന്മാറിയത് വിവാദമായിരുന്നു. സുരക്ഷ ഭീഷണി ചൂണ്ടിയായിരുന്നു പിന്മാറ്റം. പിന്നാലെ ഇംഗ്ലണ്ടും പാകിസ്ഥാനിലേക്ക് എത്തില്ലെന്ന് വ്യക്തമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT