ഡേവിഡ് വാർണറും കുടുംബവും/ഫോട്ടോ: ഐപിഎൽ, ബിസിസിഐ 
Sports

ഡേവിഡ് വാർണറുടെ ഭാര്യ ടോക്യോ ഒളിംപിക്സിന്, കമന്റേറ്ററായി കാൻഡിസ്

ഓസ്ട്രേലിയയിലെ ടിവി സീരീസ് ആയ എസ്എഎസിലെ താരങ്ങളിൽ ഒരാളാണ് വാർണറുടെ ഭാര്യ

സമകാലിക മലയാളം ഡെസ്ക്

സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറുടെ ഭാര്യ കാൻഡിസ് ടോക്യോ ഒളിംപിക്സിൽ കമന്റേറ്റർ. ഒളിംപിക്സിനുള്ള ബ്രോഡ്കാസ്റ്റിങ് യൂണിറ്റിൽ കാൻഡിസ് ഉൾപ്പെട്ടു. 

കാമറയ്ക്ക് മുൻപിൽ പുതുമുഖമല്ല കാൻഡിസ്. ഓസ്ട്രേലിയയിലെ ടിവി സീരീസ് ആയ എസ്എഎസിലെ താരങ്ങളിൽ ഒരാളാണ് വാർണറുടെ ഭാര്യ. ഒളിംപിക്സിലെ ഓപ്പൺ വാട്ടർ സ്വിമ്മിങ് ഉൾപ്പെടെയുള്ള മത്സര ഇനങ്ങളിലാണ് കാൻഡിസ് കമന്റേറ്ററുടെ റോളിൽ എത്തുക.

ഐപിഎൽ പതിനാലാം സീസൺ ഉപേക്ഷിച്ചതിന് ശേഷം തന്റെ കുടുംബത്തിന് കാര്യങ്ങൾ പ്രയാസകരമായിരുന്നു എന്ന് കാൻഡിസ് പറഞ്ഞിരുന്നു. കുട്ടികളുടെ സ്കൂളിലും മറ്റും എത്തി പലരും വാർണർ സുരക്ഷിതനാണോ എന്നെല്ലാം അന്വേഷിച്ചുകൊണ്ടിരുന്നു. കുട്ടികൾക്ക് എല്ലാം മനസിലാവുന്ന പ്രായമായിരിക്കുകയാണ്. എന്താണ് സംഭവിക്കുന്നത് എന്ന് അവർക്ക് മനസിലാവുന്നുണ്ടായി, കാൻഡിസ് പറഞ്ഞു. 

കുട്ടികളുമായി വലിയ അടുപ്പമാണ് വാർണർക്ക്. വാർണർ നാട്ടിലേക്ക് എത്തുന്ന ദിവസവും നോക്കി കലണ്ടറിൽ മാർക്ക് ചെയ്ത് ഓരോ ദിവസവും കുട്ടികൾ നോക്കി ഇരിക്കുകയായിരുന്നു എന്നും വാർണറുടെ ഭാര്യ പറഞ്ഞു. ഐപിഎൽ സീസൺ മെയ് 4ന് ഉപേക്ഷിച്ചെങ്കിലും വാർണർക്കും മറ്റ് ഓസീസ് സംഘത്തിനും നാട്ടിലേക്ക് തിരിക്കാൻ കഴിഞ്ഞിരുന്നില്ല. മാലിദ്വീപിൽ രണ്ടാഴ്ച കഴിഞ്ഞതിന് ശേഷമാണ് ഇവർക്ക് ഓസ്ട്രേലിയയിലേക്ക് പ്രവേശനം അനുവദിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

വണ്‍ പ്ലസ് 15, ലാവ അഗ്നി 4...; നവംബറില്‍ നിരവധി ഫോണ്‍ ലോഞ്ചുകള്‍, വിശദാംശങ്ങൾ

എല്ലാം നല്‍കിയത് പാര്‍ട്ടി; ഏത് ചുമതലയും ഏറ്റെടുക്കും; 51 സീറ്റ് നേടി അധികാരം പിടിക്കും; കെഎസ് ശബരീനാഥന്‍

കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ക്കായി തിരച്ചില്‍

ജീവനക്കാര്‍ക്ക് പിഎഫ് ഇല്ലേ?, 100 രൂപ പിഴയില്‍ ചേര്‍ക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരം; എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം ആരംഭിച്ച് കേന്ദ്രം

SCROLL FOR NEXT