സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഇഷാന്‍ കിഷന്റെ ബാറ്റിങ്/ഫോട്ടോ: എഎഫ്പി 
Sports

രോഹിത്തിനേയും രാഹുലിനേയും ഒഴിവാക്കി എന്നെ കളിപ്പിക്കാന്‍ പറയാനാവില്ല: ഇഷാന്‍ കിഷന്‍

രോഹിത്തും രാഹുലും ലോകോത്തര താരങ്ങളാണ്. അവര്‍ ടീമിലുള്ള സമയം എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ പറയാന്‍ എനിക്കാവില്ല

Author : സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: രോഹിത് ശര്‍മയേയോ കെ എല്‍ രാഹുലിനേയോ ഒഴിവാക്കി എന്നെ ഓപ്പണറായി പരിഗണിക്കാന്‍ തനിക്ക് പറയാനാവില്ലെന്ന് യുവ താരം ഇഷാന്‍ കിഷന്‍. പരിശീലന സെഷനില്‍ എന്റെ ഏറ്റവും മികവ് പുറത്തെടുത്ത് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക മാത്രമേ ചെയ്യാനാവു എന്നും ഇഷാന്‍ കിഷന്‍ പറഞ്ഞു. 

രോഹിത്തും രാഹുലും ലോകോത്തര താരങ്ങളാണ്. അവര്‍ ടീമിലുള്ള സമയം എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ പറയാന്‍ എനിക്കാവില്ല. പരിശീലന സെഷനില്‍ എന്റെ ഏറ്റവും മികച്ച കളി പുറത്തെടുക്കുക എന്നതാണ് എന്റെ ജോലി. എനിക്ക് അവസരം ലഭിക്കുമ്പോള്‍ സ്വയം തെളിയിക്കുകയും ടീമിനായി മികവ് കാണിക്കുകയും വേണം, ഇഷാന്‍ കിഷന്‍ പറഞ്ഞു. 

രോഹിത്തും രാഹുലുമെല്ലാം ടീമിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്ത് കഴിഞ്ഞു. ഒരുപാട് റണ്‍സ് രാജ്യത്തിനായി സ്‌കോര്‍ ചെയ്തു. അവരെ ടീമില്‍ നിന്ന് ഒഴിവാക്കി എന്നെ പരിഗണിക്കാന്‍ എനിക്ക് പറയാനാവില്ല. അവസരം കിട്ടുമ്പോള്‍ ഏറ്റവും മികച്ചത് പുറത്തെടുക്കുകയാണ് എന്റെ ജോലി. ബാക്കിയെല്ലാം സെലക്ടര്‍മാരും മറ്റ് പരിശീലകരുമാണ് നോക്കേണ്ടത് എന്നും ഇന്ത്യന്‍ യുവ താരം പറഞ്ഞു. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ മികവ് കാണിക്കാന്‍ ഇഷാന് കഴിഞ്ഞു. 48 പന്തില്‍ നിന്ന് 76 റണ്‍സ് ആണ് ഇഷാന്‍ നേടിയത്. ബാറ്റില്‍ നിന്ന് പറന്നത് 11 ഫോറും മൂന്ന് സിക്‌സും. ഞായറാഴ്ചയാണ് പരമ്പരയിലെ രണ്ടാമത്തെ ട്വന്റി20.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി