രോഹിത് ശര്‍മ പിടിഐ
Sports

'ഇത് ലോകകപ്പാണ്, വേണ്ടത് പോരാടാനുള്ള മനസ്സുറപ്പ്'- രോഹിതിന്റെ 'ഗാബ' മന്ത്രം

ഇന്ന് ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക് ബസ്റ്റര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ഇന്ന് ചിരവൈരകളായ പകിസ്ഥാനുമായി ടി20 ലോകകപ്പില്‍ ഏറ്റുമുട്ടാനൊരുങ്ങുമ്പോള്‍ എന്തായിരിക്കും ഇന്ത്യയുടെ കളിയോടുള്ള സമീപനം. ഏറെ ചതിക്കുഴികള്‍ ഒരുക്കി കാത്തു നില്‍ക്കുന്ന ന്യൂയോര്‍ക്കിലെ പിച്ച് ഈ ലോകകപ്പില്‍ മിക്ക ടീമുകള്‍ക്കും ദുഃപ്വനമാണ്. ആ പിച്ചിലാണ് പോരാട്ടം. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറയുന്നത് കളിയെ മാനസിക കരുത്തടെ ടീം നേരിടുമെന്നാണ്. തങ്ങള്‍ ഗാബ മന്ത്രം ഉരുവിട്ടായിരിക്കും കളിക്കുകയെന്നും നായകന്‍ വ്യക്തമാക്കി.

2021ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് വിജയത്തെയാണ് രോഹിത് മന്ത്രമായി എടുക്കുന്നത്. അന്ന് ഗാബപിച്ചില്‍ ഇന്ത്യ കെട്ടിയ ബാറ്റിങ് പ്രതിരോധ കോട്ടയും ഒപ്പം അക്രമിക്കാനുള്ള മൂഡ് താഴാതെ നിലനിര്‍ത്തിയ ബാറ്റിങുമാണ് ഇന്ത്യക്ക് ചരിത്ര ജയം സമ്മാനിച്ചത്. സമാന ക്ഷമ ന്യൂയോര്‍ക്കിലെ പിച്ചില്‍ വേണ്ടിവരുമെന്നു രോഹിത് പറയുന്നു. ഇന്ത്യ നല്ല ആത്മവിശ്വാസത്തിലാണെന്നും രോഹിത്.

'ഇത്തരം കടമ്പകള്‍ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ കളിക്കുമ്പോള്‍ കടന്നിട്ടുണ്ട്. അന്ന് ഗാബയില്‍ ടീം ജയക്കാന്‍ കാരണം നമ്മുടെ താരങ്ങളുടെ അപാരമായ മാനസിക കരുത്തായിരുന്നു. ഗാബ പിച്ചില്‍ മാറാതെ നിന്ന ബൗണ്‍സായിരുന്നു വെല്ലുവിളി. ഒരുപാട് താരങ്ങളുടെ നെഞ്ചിലും വിരലിലുമെല്ലാം പന്ത് വന്നു കൊണ്ടു. വിജയിക്കാന്‍ നാം കടക്കേണ്ട കടമ്പകള്‍ ഇങ്ങനെ ഒരുപാടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ കാര്യങ്ങളും എളുപ്പം സാധിക്കില്ല. വ്യക്തിയെന്ന നിലയില്‍ സ്വയം പരീക്ഷിക്കപ്പെടുന്ന സന്ദര്‍ഭങ്ങള്‍ കൂടിയാണ് ഇതെല്ലാം.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'എനിക്കുറപ്പാണ്, സഹ താരങ്ങളെല്ലാം കളിയുടെ ആലോചനയിലാണ്. അതിന്റെ സമ്മര്‍ദ്ദവും അവര്‍ക്കുണ്ടാകും. അതങ്ങനെ നില്‍ക്കട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങനെ നില്‍ക്കുമ്പോഴാണ് ഉള്ളില്‍ പോരാട്ട വീര്യം ഉണരുക. ഇത് ലോകകപ്പാണ്. സ്വയം അടയാളപ്പെടുത്താന്‍ ഇതിലും മികച്ച അവസരം കിട്ടില്ല. നിങ്ങള്‍ ലോകകപ്പില്‍ രാജ്യത്തിനു വേണ്ടിയാണ് പൊരുതുന്നത്. കൈയിലോ, വിരിലോ, തലയിലോ പ്രഹരങ്ങള്‍ ഏല്‍ക്കുന്നതു പോലും നിങ്ങള്‍ രണ്ടാമത് മാത്രം ആലോചിക്കുന്ന നിമിഷങ്ങള്‍. ഒറ്റക്കെട്ടായി പൊരുതി വിജയിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം'- രോഹിത് വ്യക്തമാക്കി.

ക്രിക്കറ്റിലെ ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടമായ ഇന്ത്യ- പാക് മത്സരം ന്യൂയോര്‍ക്കിലാണ് ഇന്ന് അരങ്ങേറുന്നത്. ഇന്ത്യന്‍ സമയം രാത്രി 8.00 മണി മുതലാണ് പോരാട്ടം. സ്റ്റാര്‍ സ്പര്‍ട്സ് ചാനലിലും ഹോട്ട് സ്റ്റാറിലും മത്സരം കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'ദൃശ്യം 3' സൂപ്പർ ഹിറ്റ്, പിന്നാലെ രണ്ട് ബി​ഗ് ബഡ്ജറ്റ് ചിത്രങ്ങളുമായി പനോരമ സ്റ്റുഡിയോസ്; നായകനായി ഫ​ഹദ് ഫാസിൽ

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

SCROLL FOR NEXT