ഫയല്‍ ചിത്രം 
Sports

'ക്യാപ്റ്റന്‍സി എളുപ്പമുള്ള ജോലിയല്ല'; സഞ്ജുവിനെ പ്രശംസിച്ച് സച്ചിന്‍ 

സീസണില്‍ രാജസ്ഥാന്‍ മികവ് കാണിച്ച് മുന്നേറുന്ന ഈ സമയം സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെ അഭിനന്ദിച്ച് കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 8 മത്സരം പിന്നിടുമ്പോള്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. സീസണില്‍ രാജസ്ഥാന്‍ മികവ് കാണിച്ച് മുന്നേറുന്ന ഈ സമയം സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെ അഭിനന്ദിച്ച് കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി. 

ക്യാപ്റ്റന്‍സി അത്ര എളുപ്പമുള്ള ജോലിയല്ല. ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് സഞ്ജുവില്‍ നിന്ന് വരുന്നത്. സ്‌കോര്‍ ചെയ്യുന്നു. ക്യാപ്റ്റനായിരിക്കുമ്പോള്‍ കയ്യടിയും വിമര്‍ശനവും ലഭിക്കും. എനിക്ക് ഈ കാര്യങ്ങള്‍ മനസിലാവും. കാരണം ഞാന്‍ ഇതിലൂടെയെല്ലാം കടന്ന് പോയതാണ്, സച്ചിന്‍ ബേബി പറയുന്നു. 

കേരള ക്രിക്കറ്റിനും പ്രചോദനമാവും

ഐപിഎല്‍ ക്യാപ്റ്റന്‍സിയിലേക്ക് സഞ്ജു എത്തിയത് കേരള ക്രിക്കറ്റിനും പ്രചോദനമാവുമെന്ന് സച്ചിന്‍ ബേബി പറഞ്ഞു. 2021 സീസണില്‍ സ്റ്റീവ് സ്മിത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് സഞ്ജുവിനെ ക്യാപ്റ്റനായി രാജസ്ഥാന്‍ റോയല്‍സ് പ്രഖ്യാപിച്ചത്. 

രാജസ്ഥാനെ 11 മത്സരങ്ങളിലാണ് ഇതുവരെ സഞ്ജുവിന് ജയത്തിലേക്ക് എത്തിക്കാനായത്. 22 കളിയില്‍ തോറ്റു. കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്. എന്നാല്‍ ഇത്തവണ താര ലേലത്തില്‍ വമ്പന്‍ താരങ്ങളെയെല്ലാം ടീമിലെത്തിച്ചതോടെ രാജസ്ഥാന് തുടര്‍ ജയങ്ങള്‍ നേടാനായി.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT