'ഇതാണോ ഭാവി ക്യാപ്റ്റന്‍?' 4 വിക്കറ്റ്‌ വീഴ്ത്തിയിട്ടും കുല്‍ദീപിന് 3 ഓവര്‍ മാത്രം; ഋഷഭ് പന്തിനെതിരെ വിമര്‍ശനം

4 വിക്കറ്റ് വീഴ്ത്തിയിട്ടും കുല്‍ദീപിനെ തന്റെ ക്വാട്ട പൂര്‍ത്തിയാക്കാന്‍ പന്ത് അനുവദിച്ചില്ല
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

മുംബൈ: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് ജയം പിടിച്ചപ്പോള്‍ കുല്‍ദീപ് യാദവ് ആണ് കളിയിലെ താരമായത്. എന്നാല്‍ 4 വിക്കറ്റ് വീഴ്ത്തിയിട്ടും കുല്‍ദീപിനെ തന്റെ ക്വാട്ട പൂര്‍ത്തിയാക്കാന്‍ പന്ത് അനുവദിച്ചില്ല. ഇതോടെ പന്തിന്റെ ക്യാപ്റ്റന്‍സിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍. 

3 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയാണ് കുല്‍ദീപ് നാല് വിക്കറ്റ് വീഴ്ത്തിയത്. എന്നാല്‍ കുല്‍ദീപിന് നാലാമത്തെ ഓവര്‍ എറിയാന്‍ അവസരം നല്‍കുന്നതിന് പകരം ഓള്‍റൗണ്ടര്‍ ലളിത് യാദവിന്റെ കൈകളിലേക്കാണ് ഡല്‍ഹി ക്യാപ്റ്റന്‍ പന്ത് നല്‍കിയത്. ഇത്തരമൊരു തീരുമാനം എടുത്ത ക്യാപ്റ്റന്‍ എങ്ങനെ ഇന്ത്യയെ നയിക്കുമെന്ന് ചോദിച്ചാണ് ആരാധകരുടെ വിമര്‍ശനം. 

ഈ സീസണിലെ ഏറ്റവും വലിയ നിഗൂഡതകളില്‍ ഒന്ന്

ക്വാട്ട പൂര്‍ത്തിയാക്കാന്‍ കുല്‍ദീപിനെ പന്ത് അനുവദിക്കാതിരുന്നതാണ് ഈ സീസണിലെ ഏറ്റവും വലിയ നിഗൂഡതകളില്‍ ഒന്ന് എന്നാണ് ആകാശ് ചോപ്ര ട്വീറ്റ് ചെയ്തത്. ശ്രേയസ് അയ്യര്‍, റസല്‍, സുനില്‍ നരൈന്‍, ബാബ ഇന്ദ്രജിത്ത് എന്നിവരുടെ വിക്കറ്റാണ് കുല്‍ദീപ് വീഴ്ത്തിയത്. 

ഓഫ് സ്പിന്നിന് എതിരെ മികവ് കാണിക്കുന്ന നിതീഷ് റാണയെ പോലൊരു താരം സ്‌ട്രൈക്ക് ചെയ്യുമ്പോള്‍ ഡെത്ത് ഓവറില്‍ ലളിത് യാദവിനെ കൊണ്ട് ബൗള്‍ ചെയ്യിപ്പിച്ചത് വളരെ മോശം തന്ത്രമായെന്നാണ് വിമര്‍ശനം ഉയരുന്നത്. 

ആറ് ബൗളര്‍മാരെയാണ് ഡല്‍ഹി ഇറക്കിയത്. അതില്‍ മുസ്താഫിസൂറും അക്ഷര്‍ പട്ടേലും നാല് ഓവര്‍ വീതം പൂര്‍ത്തിയാക്കി. ചേതന്‍ സക്കറിയ, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ലളിത് യാദവ് എന്നിവര്‍ എറിഞ്ഞത് മൂന്ന് ഓവര്‍ വീവും. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com