8 ബൗളര്‍മാരെ കൊണ്ട് എറിയിച്ചിട്ടും രക്ഷയില്ല; ഡല്‍ഹിക്ക് മുന്‍പില്‍ വീണ് കൊല്‍ക്കത്ത

ചെയ്‌സ് ചെയ്യവെ പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍ എന്നിവരെ നഷ്ടപ്പെട്ട് 17-2 എന്ന നിലയിലേക്ക് കൊല്‍ക്കത്ത വീണു
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

മുംബൈ: കൊല്‍ക്കത്തയെ തകര്‍ത്ത് വിജയ വഴിയിലേക്ക് തിരികെ എത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. കൊല്‍ക്കത്തയെ 146 റണ്‍സില്‍ ഒതുക്കിയതിന് ശേഷം ഒരോവര്‍ ശേഷിക്കെ 4 വിക്കറ്റ് കയ്യില്‍ വെച്ച് ഡല്‍ഹി ജയം പിടിച്ചു. 

3 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവ് ആണ് കളിയിലെ താരം. ചെയ്‌സ് ചെയ്യവെ പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍ എന്നിവരെ നഷ്ടപ്പെട്ട് 17-2 എന്ന നിലയിലേക്ക് കൊല്‍ക്കത്ത വീണു. എന്നാല്‍ 26 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ വാര്‍ണറും 16 പന്തില്‍ നിന്ന് 33 റണ്‍സുമായി പവലും 24 റണ്‍സുമായി അക്ഷര്‍ പട്ടേലും ജയം ഉറപ്പിച്ചു. 

പന്തെറിയാന്‍ ശ്രേയസ് അയ്യരും

കൊല്‍ക്കത്ത ബൗളര്‍മാരില്‍ ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 8 ബൗളര്‍മാരെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ കൊല്‍ക്കത്ത ഇറക്കിയത്. ഉമേഷ് യാദവ്, ഹര്‍ഷിത് പ്രദീപ്, ടിം സൗത്തി, സുനില്‍ നരെയ്ന്‍, നിതീഷ് റാണ, റസല്‍, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ബൗള്‍ ചെയ്തു. ഇത് റണ്‍സ് കണ്ടെത്താന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ സഹായിച്ചു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത 35-4 എന്ന നിലയിലേക്ക് വീണിരുന്നു. 57 റണ്‍സ് എടുത്ത നിതീഷ് റാണയുടേയും 42 റണ്‍സ് എടുത്ത ശ്രേയസിന്റേയും ഇന്നിങ്‌സ് ആണ് കൊല്‍ക്കത്തയെ 146 എന്ന സ്‌കോറിലെത്തിച്ചത്. കുല്‍ദീപ് യാദവ് 4 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുസ്താഫിസുര്‍ റഹ്മാന്‍ മൂന്ന് വിക്കറ്റും ചേതന്‍ സക്കറിയ അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും പിഴുതു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com