ഫോട്ടോ: ട്വിറ്റർ 
Sports

'ഞാൻ സ്വവർ​ഗാനുരാ​ഗി'- വെളിപ്പെടുത്തി സ്പാനിഷ് ഇതിഹാസം കാസിയസ്; പിന്നാലെ ട്വീറ്റ് പിൻവലിച്ചു!

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരിൽ ഒരാളായി വിശേഷിപ്പിക്കുന്ന കാസിയസ് സ്‌പോര്‍ട്‌സ് മാധ്യമ പ്രവര്‍ത്തകയായ സാറ കാര്‍ബോണേറോയെ വിവാഹം ചെയ്തിരുന്നു

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: താൻ സ്വവർ​ഗാനുരാ​ഗിയാണെന്ന് വെളിപ്പെടുത്തി സ്പാനിഷ് ഇതിഹാസ ​ഗോൾ കീപ്പറും മുൻ നായകനുമായ ഇകർ കാസിയസ്. ട്വിറ്ററിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. വെളിപ്പെടുത്തൽ ഫുട്ബോൾ ലോകത്ത് വൻ ചർച്ചകൾക്ക് തുടക്കമിട്ടതിന് പിന്നാലെ താരം ട്വീറ്റ് പിൻവലിച്ചു. സംഭവം തമാശയാണെന്നായിരുന്നു ആരാധകരുടെ പ്രതികരണം. 

'ഏവരും എന്നെ ബഹുമാനിക്കുമെന്ന് കരുതുന്നു. ഞാന്‍ ഒരു സ്വവര്‍ഗാനുരാഗിയാണ്'- എന്നായിരുന്നു കാസിയസിന്റെ ട്വീറ്റ്. ഈ ട്വീറ്റിന് മറുപടി നൽകിയ കാസിയസിന്റെ മുൻ സഹ താരവും ഉറ്റ സുഹൃത്തും ഇതിഹാസ പ്രതിരോധ താരവുമായ കാർലോസ് പുയോളിന്റെ മറുപടിയും വലിയ ചർച്ചകൾക്ക് തന്നെ വഴിയൊരുക്കി. ' ഇകർ, നമ്മുടെ കഥ പറയാന്‍ സമയമായി' എന്നാണ് പുയോള്‍ ട്വീറ്റ് ചെയ്തത്. പിന്നാലെ പുയോളും ട്വീറ്റ് പിൻവലിച്ചു. സ്പാനിഷ് ഭാഷയിലായിരുന്നു ഇരുവരുടേയും ട്വീറ്റ്.

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരിൽ ഒരാളായി വിശേഷിപ്പിക്കുന്ന കാസിയസ് സ്‌പോര്‍ട്‌സ് മാധ്യമ പ്രവര്‍ത്തകയായ സാറ കാര്‍ബോണേറോയെ വിവാഹം ചെയ്തിരുന്നു. ഇരുവരും കഴിഞ്ഞ വർഷം വിവാഹമോചിതരായത്. ഈ ബന്ധത്തില്‍ കാസിയസിന് രണ്ട് കുട്ടികളുണ്ട്.

2010ൽ സ്പെയിനിന് ലോകകപ്പ് കിരീടം നേടിക്കൊടുക്കുന്നതില്‍ നിർണായക പങ്കുവഹിച്ച നായകനും താരവുമാണ് കാസിയസ്. ടീമിനൊപ്പം 2008, 2012 യൂറോ കപ്പ് കിരീട നേട്ടങ്ങളിലും പങ്കാളിയായി. 2000 മുതല്‍ 2016 വരെ സ്‌പെയിനിനായി 167 മത്സരങ്ങൾ കളിച്ചു. റയല്‍ മഡ്രിഡിനായി 1999 മുതല്‍ 2005 വരെ 510 മത്സരങ്ങളിലാണ് താരം ഗോള്‍ വല കാത്തത്. പിന്നീട് എഫ്സി പോര്‍ട്ടോയിലേക്ക് ചേക്കേറി. 2020ൽ കാസിയസ് സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ജീവനക്കാര്‍ക്ക് പിഎഫ് ഇല്ലേ?, 100 രൂപ പിഴയില്‍ ചേര്‍ക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരം; എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം ആരംഭിച്ച് കേന്ദ്രം

ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

SCROLL FOR NEXT