Champions Boat League 2025 Samakalikamalayalam
Sports

ചാമ്പ്യന്‍സ് ബോട്ട് ലീഗ് 2025: കപ്പില്‍ മുത്തമിട്ട് അഴീക്കോടന്‍ അച്ചാംതുരുത്തി-വിഡിയോ

അണിയത്ത് സജിരാജ്, അമരത്ത് കെ പി വിജേഷും വള്ളം നിയന്ത്രിച്ചു. ദിപേഷ് ആയിരുന്നു ടീം മാനേജര്‍.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: അഞ്ചരക്കണ്ടി പുഴയിലെ വെള്ളത്തുള്ളികള്‍ ആകാശത്തോട് കിന്നാരം പറഞ്ഞ പകലില്‍ ഇരുകരകളിലുമുള്ള പതിനായിരങ്ങളെ ആവേശത്തിന്റ കൊടുമുടിയില്‍ എത്തിച്ച് അഴീക്കോടന്‍ അച്ചാംതുരുത്തി 1.54.221 മിനിറ്റിന് ചാമ്പ്യന്‍സ് ബോട്ട് ലീഗ് ജേതാക്കളായി. ആകെ 15 ചുരുളന്‍ വള്ളങ്ങള്‍ അണിനിരന്ന മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് വയല്‍ക്കര വെങ്ങാട്ടിനെയും മൂന്നാം സ്ഥാനത്ത് പാലിച്ചോന്‍ അച്ചാംതുരുത്തിയെയും പിന്നിലാക്കിയാണ് അഴീക്കോടന്‍ അച്ചാംതുരുത്തി കപ്പിനോട് ചുണ്ട് ചേര്‍ത്തത്. അണിയത്ത് സജിരാജ്, അമരത്ത് കെ പി വിജേഷും വള്ളം നിയന്ത്രിച്ചു. ദിപേഷ് ആയിരുന്നു ടീം മാനേജര്‍. വന്‍ ജനാവലിയെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും വിജയികള്‍ ട്രോഫി ഏറ്റുവാങ്ങി.

1.54.611 ന് ഫിനിഷ് ചെയ്താണ് വയല്‍ക്കര വെങ്ങാട്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. പാലിച്ചോന്‍ അച്ചാം തുരുത്തി എ ടീം 1.56.052 ന് മൂന്നാം സ്ഥാനവും നേടി. ന്യൂ ബ്രദേഴ്‌സ് മയ്യിച്ച നാല്, എ.കെ.ജി പോടോത്തുരുത്തി എ ടീം അഞ്ച്, നവോദയ മംഗലശ്ശേരി ആറ്, കൃഷ്ണപിള്ള കാവുംചിറ ഏഴ്, എ കെ ജി മയ്യിച്ച ഏട്ട്, വയല്‍ക്കര മയ്യിച്ച ഒന്‍പത് എന്നിങ്ങനെ സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഒന്നാം സ്ഥാനം നേടിയ ടീമിന് ഒന്നര ലക്ഷം രൂപയും രണ്ടാം സ്ഥാനത്തെത്തിയ ടീമിന് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 50,000 രൂപയും സമ്മാനതുകയായി നല്‍കി. ഇതിന് പുറമേ പങ്കെടുത്ത മുഴുവന്‍ ടീമുകള്‍ക്കും ഒരു ലക്ഷം രൂപ വീതം പാരിതോഷികം ലഭിക്കും. ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. രജിസ്‌ട്രേഷന്‍ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, നിയമസഭ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ എന്നിവര്‍ മുഖ്യാതിഥികളായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്‌നകുമാരി, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ പ്രമീള, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി സജിത, കെ കെ രാജീവന്‍, എന്‍ കെ രവി, എ വി ഷീബ, കെ പി ലോഹിതാക്ഷന്‍, പി വി പ്രേമവല്ലി, കെ ഗീത, കെ ദാമോദരന്‍, മുന്‍ എം പി കെ കെ രാഗേഷ്, ജില്ലാ ജഡ്ജ് നിസാര്‍ അഹമ്മദ്, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കോങ്കി രവി, കെ വി ബിജു, കെ.ടി ഫര്‍സാന, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ടൂറിസം ജോയിന്റ് ഡയറക്ടര്‍മാരായ ഡി ഗീരീഷ് കുമാര്‍, ടി ജെ അഭിലാഷ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ടി സി മനോജ്, ഡിടിപിസി സെക്രട്ടറി ടി കെ സൂരജ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ടി പ്രകാശന്‍, മാസ്റ്റര്‍, വി സി വാമനന്‍, കെ കെ ജയപ്രകാശ്, വി കെ ഗിരിജന്‍, പി പി നാസര്‍, കെ കെ അബ്ദുല്‍ സത്താര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Champions Boat League 2025: Azhikkodan Achamthuruthy wins the cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

SCROLL FOR NEXT